ഒരുപാട് നഷ്ട്ടങ്ങൾ മാത്രമായിരുന്നു ജീവിതത്തിൽ! എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു... ജൂനിയര്‍ ചിരുവിനോട് അവന്‍ വളരെ സൗമ്യനായിരുന്നു! എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്…..കണ്ണീരോടെ മേഘ്ന രാജ്

കഴിഞ്ഞ ലോക്ഡൗണ്‍കാലത്താണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവിയെ മേഘ്ന രാജിന് നഷ്ടമായത്. ഒരിക്കലും നികത്താനാവാത്ത നഷ്ടമായിരുന്നു അത്… ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ തരണം ചെയ്ത് നിൽക്കുന്ന മേഘ്‌നയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആരാധകർ പിന്നീട് ചേർത്ത് പിടിച്ചു നിർത്തിയത്.
ചിരുവിന്റെ വിയോഗത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ ജൂനിയര്‍ ചിരുവിന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മേഘ്‌ന എത്താറുണ്ട്.
കുഞ്ഞതിഥിയായ ചിരുവിനെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ജനനം മുതലേ തന്നെ താരമായി മാറുകയായിരുന്നു ജൂനിയര്‍ ചിരു.
ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.
ഒരിക്കലും നികത്താനാവാത്ത ചീരുവിന്റെ നഷ്ടം ഒരു വിങ്ങലായി മനസ്സില്‍ നില്‍ക്കുമ്ബോള്‍ ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ മരണവാര്‍ത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.
'ഒട്ടേറെ നഷ്ടങ്ങള്‍. ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയര്‍ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാല്‍ ജൂനിയര്‍ ചിരുവിനോട് അവന്‍ വളരെ സൗമ്യനായിരുന്നു.'
'ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടില്‍ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോള്‍ ചീരുവിനൊപ്പമാണെന്ന്, '-മേഘ്ന പറഞ്ഞു.
https://www.facebook.com/Malayalivartha























