യുവതിയുടെ കൈ എണ്ണയാട്ടുന്ന യന്ത്രത്തിനുള്ളിൽ കുടുങ്ങി കൈമുട്ടിന്റെ ഭാഗത്തു നിന്ന് അറ്റുവീണു ...ചോരയിറ്റുവീഴുന്ന കൈയും പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടം .. 6 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ സംഭവിച്ചത് ....

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഭർത്താവിനൊരു കൈത്താങ്ങ് ആകുമല്ലോ എന്ന് വിചാരിച്ചാണ് മാന്നാർ കുട്ടംപേരൂർ ആറ്റിങ്ങൽ വീട്ടിൽ അനിത മാത്യൂസ് എന്ന വീട്ടമ്മ വീടിനോടു ചേർന്നു ഫ്ലവർ മിൽ ആരംഭിച്ചത്. തരക്കേടില്ലാത്ത വരുമാനവും കിട്ടിയിരുന്നു ..പക്ഷെ കഴിഞ്ഞ 10 )൦ തീയ്യതി അനിതയുടെ സ്വപ്നമെല്ലാം തെറിച്ചു പോയി... .
എണ്ണയാട്ടുന്ന യന്ത്രത്തിനുള്ളിൽ കുടുങ്ങി കൈമുട്ടിന്റെ ഭാഗത്തു നിന്ന് അറ്റുവീണ കൈയും പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കു പായുമ്പോൾ അനിതയുടെ മനസ്സും മരവിച്ചിരിക്കുകയായിരുന്നു. 6 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ കോട്ടയം തെള്ളകത്തെ മാതാ ആശുപത്രിയിലെ ഡോക്ടർമാർ കൈ തുന്നിച്ചേർത്തപ്പോൾ അനിതയ്ക്കു തിരികെക്കിട്ടിയത് പുതിയൊരു ജീവിതം തന്നെ .
അന്ന് സംഭവിച്ചത് എന്തെന്ന് അനിത പറയുന്നത് ഇങ്ങനെ
പതിവ് പോലെ രാവിലെ ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒൻപതരയോടെ കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കാനുള്ള ജോലി അനിത തുടങ്ങി. ശക്തിയേറിയ യന്ത്രത്തിനുള്ളിലേക്കു ഉണങ്ങിയ തേങ്ങ നിറച്ചു നൽകിയ ശേഷം വെളിച്ചെണ്ണയും പിണ്ണാക്കും ശേഖരിക്കാനുള്ള പാത്രങ്ങളും പ്രത്യേകമായി തയാറാക്കി വച്ചു. ഇതിനിടെയാണു കൊപ്രപിണ്ണാക്ക് ഇറങ്ങി വരുന്ന ഭാഗത്ത് എന്തോ തടസ്സം ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെ കമ്പി ഉപയോഗിച്ച് കൊപ്ര നീക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഇതിനിടെ എപ്പോഴോ അനിതയുടെ വലതു കയ്യിൽ കിടന്നിരുന്ന വള എക്സ്പല്ലർ റോളർ യന്ത്രത്തിന്റെ നട്ടിനിടയിൽ കുടുങ്ങി. നിമിഷ നേരം കൊണ്ട് എല്ലാം കഴിഞ്ഞു. ‘എന്റെ കൈ വലിയുന്നതു പോലെയാണു തോന്നിയത്. വേദനിക്കാനുള്ള സമയം പോലും കിട്ടിയില്ലെന്നു തോന്നുന്നു. കൈയ്ക്കു വലിവു തോന്നിയതോടെ ഒപ്പമുണ്ടായിരുന്ന സഹായിയോട് മെഷീൻ ഓഫ് ചെയ്യാൻ പറഞ്ഞു. മെഷീൻ ഓഫായതും കൈ തെറിച്ചു താഴെ വീണു.
കൈ തെറിച്ചു വീഴുന്നതും എന്റെ കൈമുട്ടിന്റെ ഭാഗത്തു നിന്നു രക്തം തെറിക്കുന്നതും കണ്ട് ഞാൻ അലറിക്കരഞ്ഞു. എന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് എല്ലാവരും ഓടിയെത്തിയപ്പോഴാണ് ഒരു കൈ അറ്റുപോയ നിലയിലുള്ള എന്നെ കണ്ടത്. ആദ്യം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.
ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ സമചിത്തത വീണ്ടെടുത്തു. തെറിച്ചു പോയ കൈ വേഗമൊരു പ്ലാസ്റ്റിക് കവറിലാക്കി എന്നെയും കൂട്ടി ഉടൻ തൊട്ടടുത്ത പരുമലയിലെ ആശുപത്രിയിലേക്ക് ഓടി. അവിടെയെത്തി പ്രാഥമികമായ കാര്യങ്ങൾ എല്ലാം ഡോക്ടർമാർ ചെയ്തു. മുറിവിൽ മരുന്നും മറ്റും ചെയ്യുമ്പോഴും എന്റെ മനസും പാതിമുറിഞ്ഞ കയ്യും മരവിച്ചിരിക്കുകയായിരുന്നു..അനിത പറഞ്ഞു..
പരുമലയിലെ പ്രാഥമിക ചികിൽസയ്ക്കു ശേഷം അനിതയെ അടിയന്തരമായി കോട്ടയം തെള്ളകത്തെ മാതാ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. പരുമല ആശുപത്രിയിൽ നിന്ന് മാതായിലേക്ക് അടിയന്തര സന്ദേശവും പോയി. ലോക്ഡൗൺ സമയം കൂടി ആയതിനാൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ 12 മണിയോടെ അനിതയും അറ്റുപോയ കയ്യും മാതാ ആശുപത്രിയിലെത്തി.
നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ ഡോക്ടർമാരും ഓപറേഷൻ തിയറ്ററും എല്ലാം സജ്ജമായിരുന്നു. അനിതയെ നേരെ ഓപറേഷൻ തിയറ്ററിലേക്കു കയറ്റി. കയ്യുടെ എല്ലടക്കം ഒടിഞ്ഞ് പോയതിനാൽ അതിസങ്കീർണമായിരുന്നു ശസ്ത്രക്രിയ.
പ്ലാസ്റ്റിക് സർജൻ ഡോ.എസ്.ജയചന്ദ്രൻ, ഓർത്തോപീഡിക് സർജൻ ഡോ.വി.രാജേഷ്, ഡോ.ബാലവിഷ്ണു, അനസ്തീസിയ വിഭാഗത്തിലെ ഡോ.പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ 6 മണിക്കൂറോളം നീണ്ട മൈക്രോവസ്കുലർ റീപ്ലാന്റ് സർജറി. അറ്റുപോയ കൈ തുന്നിച്ചേർത്തു. 22ന് അനിത വീട്ടിലേക്കു മടങ്ങും.
ഇത് പോലെ അപകടങ്ങളിൽ പെട്ട് ശരീര ഭാഗങ്ങൾ മുറിഞ്ഞാൽ സമചിത്തതയോടെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി മുറിഞ്ഞു വീണ ഭാഗം ഉടൻ തന്നെ വെള്ളം ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം .
പൊടിയോ മറ്റോ ഉണ്ടെങ്കിൽ അതും കഴുകി കളഞ്ഞ് വൃത്തിയാക്കിയില്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാകും
പിന്നീട് അറ്റുപോയ ഭാഗം പ്ലാസ്റ്റിക് കവറിൽ സുരക്ഷിതമായി വച്ച ശേഷം ആ കവർ ഒരു ഐസ് ബോക്സിനുള്ളിൽ വയ്ക്കണം. ഒരിക്കലും അവയവം നേരിട്ടു ഐസിനുള്ളിലേക്കു വയ്ക്കരുത്. എത്രയും വേഗം രോഗിയെ മൈക്രോ വസ്കുലർ സർജനുള്ള ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് .
കൈ പോലെയുള്ള അവയവങ്ങളാണെങ്കിൽ 4 മണിക്കൂറിനുള്ളിൽ എത്തിക്കണം. ഇനി വിരലുകൾ അറ്റുപോയതാണെങ്കിൽ 10 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാലും അറ്റുപോയ ഭാഗം കൂട്ടിച്ചേർക്കാനാകും.
എന്നാൽ മൈക്രോ വസ്കുലർ സർജനുള്ള ആശുപത്രി നിങ്ങളുടെ അടുത്തൊന്നും ഇല്ലെങ്കിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ പോയി മുറിഞ്ഞു പോയ ഭാഗത്തു നിന്നു രക്തനഷ്ടം കുറയ്ക്കാനുള്ള ചികിൽസ അടിയന്തരമായി തേടാൻ മറക്കരുത് .. മുറിവിലൂടെ ഉണ്ടാകുന്ന രക്തനഷ്ടം ജീവനുതന്നെ ആപത്തായേക്കാം
അനിതയുടെ ബന്ധുക്കളുടെ സമയോചിതമായ പ്രവൃത്തികൊണ്ടു മാത്രമാണ് അവർക്ക് ജീവിതം തിരികെ പിടിക്കാനായത്.. നമുക്കൊപ്പമുള്ളവർക്ക് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഇത്തരം അവസ്ഥ ഉണ്ടാക്കാം ... എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഈ വാർത്ത മാക്സിമം ഷെയർ ചെയ്യുക
https://www.facebook.com/Malayalivartha























