മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടി.... ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമവായത്തിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി

രണ്ടാമൂഴത്തിൽ പിണറായി മന്ത്രിസഭ രൂപീകരിക്കപ്പെട്ടപ്പോൾ ഏറെ ശ്രദ്ധേയമായ ഒരു വകുപ്പ് ചുമതല നൽകിയത് കെ രാധാകൃഷ്ണൻ മന്ത്രിക്ക്ആയിരുന്നു. ദേവസ്വം മന്ത്രിയായി അദ്ദേഹം ചുമതലയേറ്റത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോളിതാ കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നിയുക്ത ദേവസ്വം മന്ത്രി.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമവായത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. ശബരിമലയാണെങ്കിലും മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയമാണെങ്കിലും അതിൽ നേരിട്ട് ഗവൺമെന്റോ കമ്മ്യൂണിസ്റ്റ് പാർട്ടിയൊ ഇടപെട്ടിട്ടില്ല എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. കോടതികൾ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്നും അദ്ദേഹം ഓർമപ്പെടുത്തുക യുണ്ടായി. എല്ലാ വിശ്വാസ പ്രമാണങ്ങളെയും തച്ചുതകർത്ത് അതിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നുള്ളതല്ല രീതിയെന്നുo അദ്ദേഹം വ്യക്തമാക്കി.
"കാണിക്ക വഞ്ചിയിൽ നിന്നോ ഭണ്ഡാരത്തിൽ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോർഡുകളുടെ നിലനിൽപ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാൻ കഴിയണം. എക്കാലത്തും സർക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോർഡുകൾക്ക് നിലനിൽക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയം തന്നെ ഏറെ ദുഃഖിപ്പിച്ചു എന്ന് പറഞ്ഞിരുന്നു. ഇത് വളരെയധികം വിവാദങ്ങളിലേക്ക് പോയിരുന്നു. മാത്രമല്ല ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ട് കേരളത്തിൽ സംഭവിച്ച പ്രതിഷേധങ്ങളും അരങ്ങേറിയ സംഭവവികാസങ്ങളും കഴിഞ്ഞ സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തീർത്തതാ
യിരുന്നു. ഏതായാലും നിയുക്ത ദേവസ്വം മന്ത്രി എങ്ങനെയാണ് ഈ വിഷയത്തിൽ ഇടപെടുക എന്നത് വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല ഈ വിഷയം ഏതുരീതിയിൽ പരിഹരിക്കപ്പെടുമെന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്. അടുത്ത അഞ്ചുവർഷം ഈ വകുപ്പിൽ എന്തൊക്കെ മാറ്റങ്ങൾ വരും എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
അതേസമയം അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കി. സർക്കാർ അടുത്ത അഞ്ചുവർഷം എന്തൊക്കെ കേരളത്തിൽ നടപ്പിലാക്കുമെന്ന പദ്ധതികൾ വിശദമാക്കുക യായിരുന്നു അദ്ദേഹം. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മേഖലകകൾ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതൽ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികൾ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകൽ,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളർത്താനം പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കൾക്ക് ആധുനിക സമ്പദ്ഘടനയിൽ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകൾസൃഷ്ടിക്കും. അഞ്ചു വർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷി ഉള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും.
അടുത്ത 25 വർഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്തുന്നതിന് ഊന്നൽ നൽകും.
ഒരാളേയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ച്ചപാടാണ് ഉയർത്തിപ്പിടിക്കുക. കാർഷിക മേഖലയിൽ ഉത്പാദന ക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടേയും ഉത്പാദനം വർധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും.അഞ്ചു വർഷംകൊണ്ട് നെല്ലിന്റേയും പച്ചക്കറികളുടേയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























