മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി പാർട്ടി സെക്രട്ടേറിയറ്റ് :പേഴ്സണൽ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്ന് നിർദേശം

സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ അതീവശ്രദ്ധ പുലർത്തുകയാണ്.പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്ന കർശന നിബന്ധനകളുമായി പാർട്ടി സെക്രട്ടേറിയറ്റ് രംഗത്ത് വന്നിരിക്കുകയാണ്.
പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കുമെന്നാണ് സിപിഎം നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്സണൽ സ്റ്റാഫുകളുടേയും കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കുന്നത്.
പാർട്ടി അംഗങ്ങളായ, പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങൾ പാർട്ടിയുടെ അനുമതിയോടെ നടത്താൻ പാടുള്ളു എന്ന കർശന നിർദേശം ഉണ്ട്.
പേഴ്സണൽ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിർദേശമുണ്ട്. പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്സണൽ സ്റ്റാഫായി നിയമനം നൽകാവു.
സർക്കാർ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ സ്റ്റാഫിലേക്ക് വരുമ്പോൾ പ്രായപരിധി 51 വയസായിരിക്കണം എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച നിലപാട് സ്വീകരിച്ചത്.
അതേ സമയം, പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉൾപ്പെടെ ഇരുപതോളം വകുപ്പുകൾ ആണ്. അത് സൂക്ഷ്മതയോടെയാണ് അദ്ദേഹം വകുപ്പുകൾ തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.ടി. ജലീലാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യംചെയ്തിരുന്നത്. ഇത്തവണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായത് രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, ഐടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, നോർക്ക എന്നിവയാണ് കൈ കാര്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha























