വീണ്ടും ലോക്ക് ? തീരുമാനം ഇന്നോ നാളെയോ.....ഇളവുകൾക്ക് സാധ്യത...തുറന്ന് വിട്ടാൽ അപകടം എന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ.
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ കുതിപ്പ് ഏറെക്കുറെ കുറഞ്ഞിട്ടുണ്ട് . പൊതുവെ വ്യാപന നിരക്ക് താഴോട്ടിറങ്ങുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് വരുന്നത്. എന്നാൽ, പൂർണമായ നിശ്ചലാവസ്ഥയിലേക്ക് എത്തിയിട്ടുമില്ല.
സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗൺ തുടങ്ങിയത്. കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന നാല് ജില്ലകളിൽ ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ ആണ്. ഇപ്പോൾ വ്യാപന തോത് കുറഞ്ഞ സ്ഥിതിയ്ക്ക് ട്രിപ്പിൾ ലോക്ഡൗണിൽ ചില ഇളവുകൾ പ്രതീക്ഷിക്കാം..
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവും ഒരു ശതമാനമെങ്കിലും വച്ച് കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടി നിൽക്കുന്നതാണ് ആശങ്ക ഉണ്ടാക്കുന്നത് .. വിദഗ്ധസമിതി യോഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കുക.
കോവിഡിനൊപ്പം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ വർദ്ധിക്കുന്നതും പ്രശ്നമാണ് .. പല ആശുപത്രികളിലും കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധയുണ്ടായിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള സൗകര്യമില്ലാത്തതും ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലുണ്ടാവാനുള്ള സാധ്യത വർധിപ്പിക്കും എന്നാണു ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.
ബ്ലാക്ക് ഫംഗസ് രോഗബാധ ആശങ്ക ശക്തമാകുന്നതിനിടെ കൂടുതൽ അപകടകരിയായ വൈറ്റ് ഫംഗസ് രോഗവും കണ്ടെത്തിയിട്ടുണ്ട് . ബിഹാറിലെ പാട്‌നയിലാണ് നാല് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
https://www.facebook.com/Malayalivartha























