വാഴയിലയില്‍ ഉഗ്രന്‍ ഊണ്, ഒപ്പം നല്ല പഴുത്ത പേരയ്ക്ക, പപ്പായ... മറ്റ് പഴവര്‍ഗങ്ങള്‍...കല്യാണ സദ്യയിലെ വിഭവങ്ങൾ അല്ല... വാനരന്മാർക്കുള്ള സദ്യയാണ് .... കോവിഡ് കാലത്ത് മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകി ഇടുക്കിയിലെ കൊവിഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം ....

കോവിഡ് വന്നതോടെ വലഞ്ഞത് മനുഷ്യർ മാത്രമല്ല.. മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലാണ്.. ഹോട്ടലുകളും കടകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പാർക്കുകളുമെല്ലാം അടഞ്ഞതോടെ തെരുവ് നായ്ക്കൾ ഉൾപ്പടെ ഉള്ള മൃഗങ്ങൾ പട്ടിണിയിലായി ..
ഇടുക്കി രാമക്കല്‍മേട്ടിലെ വാനരന്മാര്‍ വിനോദ സഞ്ചാരികളില്‍ നിന്നും ലഭിച്ചിരുന്ന ഭക്ഷണത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്നവരാന്. എന്നാൽ ഇപ്പോൾ വിനോദ സഞ്ചാരികളൊന്നും എത്താതായതോടെ വാനരന്മാർ പട്ടിണിയിലായി ,, ഇവർക്കായാണ് കൊവിഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം ദിവസവും നല്ല ഉഗ്രൻ സദ്യ ഒരുക്കുന്നത്
ഇതിനു പിന്നിൽ വാനരന്മാരുടെ വയറു നിറയ്ക്കുക എന്നതിനൊപ്പം മറ്റൊരു ഉദ്ദേശം കൂടിയുണ്ട്... പട്ടിണി മൂത്ത് കുരങ്ങന്മാർ നാട്ടിലെ കാര്‍ഷിക മേഖലയിലേയ്ക്ക് കടന്ന് കയറി കൃഷി നശിപ്പിക്കാതിരിക്കാനും കൂടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കുന്നത്.
വാഴയിലയില്‍ ഉഗ്രന്‍ ഊണ്, ഒപ്പം നല്ല പഴുത്ത പേരയ്ക്ക, പപ്പായ മറ്റ് പഴവര്‍ഗങ്ങള്‍. ഇടുക്കി രാമക്കല്‍മേട്ടിലെ വാനരന്മാര്‍ക്ക് കൊവിഡ് കാലത്ത് ലഭ്യമാക്കുന്ന വിരുന്ന് ഇതൊക്കെയാണ്.
മഴയില്ലാത്ത ദിവസങ്ങളിൽ എല്ലാം കുരങ്ങന്മാര്‍ക്കുമുള്ള ഉച്ച ഭക്ഷണവുമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തും. റോഡരുകില്‍ വാഴയിലയില്‍ വിളമ്പുന്ന ഭക്ഷണം ഇവര്‍ കൂട്ടമായി എത്തി ഭക്ഷിയ്ക്കും. മഴയുള്ളപ്പോള്‍ കുരങ്ങന്മാര്‍ വനത്തിനുള്ളില്‍ നിന്ന് അധികം പുറത്തേയ്ക്ക് വരാറില്ല.
ഭക്ഷണം ലഭ്യമാകാതിരുന്നാല്‍ നൂറുകണക്കിന് വാനരന്മാര്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഏലവും വാഴയും അടക്കമുള്ള എല്ലാ വിളകളും നശിപ്പിയ്ക്കും. നിലവില്‍ ഭക്ഷണം എത്തിച്ച് നല്‍കുന്നതിനാല്‍ കൃഷിയിടങ്ങളിലേയ്ക്കുള്ള ആക്രമണവും കുറയ്ക്കാനായിട്ടുണ്ട്.
വാനരന്മാര്‍ക്കൊപ്പം മേഖലയിലെ തെരുവ് നായ്ക്കള്‍ക്കും ഇവര്‍ ഭക്ഷണം വിളമ്പാറുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട്ടില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
ഓരോ രോഗിയ്ക്കും ആവശ്യമായ മരുന്നുകളും കിറ്റുകളും എത്തിച്ച് നല്‍കും. സമാന്തരപാതകളിലൂടെ തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി ആളുകള്‍ കടന്ന് വരുന്നത് തടയാന്‍ പൊലിസിനൊപ്പവും ഇവര്‍ പങ്കാളികളാകുന്നുണ്ട്.
https://www.facebook.com/Malayalivartha























