സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30വരെ നീട്ടി... ടസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും

കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 30വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ഇവിടെ കര്‍ശന നടപടികളിലേക്ക് പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കും.
എല്ലാ ജില്ലകളിലും ആക്ടീവ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23. 3 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇത് 23.18 ആയി. മലപ്പുറം ഒഴികെയുള്ള ജില്ലകില്‍ ടി പി ആര്‍ കുറയുകയാണ്. മലപ്പുറത്ത് ട്രിപ്പിള്‍ ലോക് ഡൗണിലും ടി പി ആര്‍ കറഞ്ഞില്ല. അവിടെ ഗക്തമായ നിലപാട് വേണ്ടി വരും. എഡിജിപി വിജയ് സാഖറെ മലപ്പുറത്ത് കാര്യങ്ങള്‍ വിലയിരുത്തും. ഐജി ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്ബിളുകളാണ് പരിശോധിച്ചത്.
https://www.facebook.com/Malayalivartha























