"കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും"; തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും വേണ്ടി പാര്‍ട്ടിയില്‍ ചേരി തിരിഞ്ഞു പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.
പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുമ്പോൾ കോണ്‍ഗ്രസില്‍ സമ്പൂർണമാറ്റം അനിവാര്യമാണെന്ന് തുറന്നു പറയുകയാണ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതു തലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
' എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും' ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























