ഹോം ക്വാറന്റൈനിലായിരുന്ന പിതാവിനെ മകന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി..... ലഹരിക്കടിമപ്പെട്ട മകന്‍ അറസ്റ്റില്‍

ഹോം ക്വാറന്റൈനിലായിരുന്ന പിതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റിലായി. മേത്തല സെന്റ് ജൂഡ് പള്ളി പരിസരത്ത് താമസിക്കുന്ന പാമ്പിനേഴത്ത് ഉമ്മറിന്റെ മകന്‍ നിസാറാണ് (36) അറസ്റ്റിലായത്.
പാമ്പിനേഴത്ത് കുഞ്ഞയറുടെ മകന്‍ ഉമ്മറെ (68) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ചയായിരുന്നു സംഭവം.കഴുത്തിലെ എല്ലുകള്‍ പൊട്ടിയതും കണ്ണുകള്‍ രണ്ടും പുറത്തേക്ക് തള്ളി വന്നതും കൊലപാതകമാണെന്ന് സൂചന നല്‍കിയിരുന്നു.
പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. കൊവിഡ് മൂലം ഉമ്മര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ മൂന്ന് പേരും തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലായിരുന്നു. ഇതിനിടയില്‍ ഭാര്യ അലീമ കഴിഞ്ഞ 19 ന് മരിച്ചു.
ഉമ്മറും മകന്‍ നിസാറും പിന്നീട് രോഗം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും മേത്തലയിലെ വീട്ടിലെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ വെള്ളിയാഴ്ചയാണ് ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടത്.
ലഹരിക്കടിമപ്പെട്ട നിസാര്‍ ക്വാറന്റൈനില്‍ ഇരിക്കവെ വെള്ളിയാഴ്ച പുറത്തുപോയി മദ്യപിച്ചതായി നാട്ടുകാര്‍ പറയുന്നുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുള്ള നിസാറിന്റെ സ്വഭാവ ദൂഷ്യം മൂലം രണ്ട് ഭാര്യമാരും നേരത്ത ഉപേക്ഷിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു.
ഉമ്മറിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കബറടക്കി.
"
https://www.facebook.com/Malayalivartha






















