Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി


ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം


ആ കാഴ്ച സങ്കടക്കാഴ്ചയായി.. ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി


സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും! ചിങ്ങം രാശിക്കാർക്ക് ഇന്ന് ശുഭദിനം!


രാജ്യസഭാ തിരഞ്ഞെടുപ്പ്... ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.... ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി

കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ 69,205 ആളുകള്‍ക്ക് സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

28 JUNE 2021 07:04 AM IST
മലയാളി വാര്‍ത്ത

More Stories...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....

കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ 69,205 ആളുകള്‍ക്ക് സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കനിവ് 108 ആംബുലന്‍സുകള്‍.


കോവിഡ് രണ്ടാം തരംഗം നേരിടാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും കനിവ് 108 ആംബുലന്‍സുകളും അതിലെ ജീവനക്കാരും സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. 316 കനിവ് 108 ആംബുലന്‍സുകളാണ് സംസ്ഥാനത്തുടനീളം സേവനമനുഷ്ഠിക്കുന്നത്.

 

അതില്‍ 290 ആംബുലന്‍സുകളാണ് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുന്‍നിര കോവിഡ് പോരാളികളായി 1500 ഓളം ജീവനക്കാരാണ് സേവനമനുഷ്ഠിക്കുന്നത്. മികച്ച സേവനം നടത്തുന്ന എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 25 വരെയുള്ള 92 ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 69,205 ആളുകള്‍ക്കാണ് സംസ്ഥാനത്തുടനീളം കോവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിച്ചത്. 92 ദിവസം കൊണ്ട് 55,872 ട്രിപ്പുകളാണ് കോവിഡിന് മാത്രമായി നടത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സേവനം ലഭിച്ചത്. ഇവിടെ 10,471 ആളുകള്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞു.




തിരുവനന്തപുരം 6149, കൊല്ലം 6556, പത്തനംതിട്ട 2362, ആലപ്പുഴ 1950, കോട്ടയം 4240, ഇടുക്കി 2372, എറണാകുളം 5549, തൃശൂര്‍ 5394, മലപ്പുറം 7180, കോഴിക്കോട് 5744, വയനാട് 3532, കണ്ണൂര്‍ 4188, കാസര്‍കോട് 3518 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകളുടെ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്‍.

കോവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നിന്ന് കോവിഡ് കെയര്‍ സെന്ററുകളിലേക്കും അവിടെ നിന്ന് ആശുപത്രികളിലേക്കും, കോവിഡ് പരിശോധനകള്‍ക്കും മറ്റുമാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി വരുന്നു.



29 ജനുവരി 2020 മുതലാണ് സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. നാളിതുവരെയായി 2,65,827 കോവിഡ് അനുബന്ധ ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടുകയും ഇതിലൂടെ 3,70,955 ആളുകള്‍ക്ക് കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കാനും സാധിച്ചു. കോവിഡ് ബാധിതരായ 3 യുവതികളുടെ പ്രസവവും കനിവ് 108 ആംബുലന്‍സിനുള്ളില്‍ ജീവനക്കാരുടെ പരിചരണത്തില്‍ നടന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (14 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (1 hour ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (1 hour ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (2 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (3 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (3 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (3 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (3 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (4 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (4 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (4 hours ago)

എൽ.പി.ജിയുമായി ഹോർമു കടലിടുക്ക് കടന്ന ശിവാലിക് എന്ന കപ്പൽ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.. രണ്ടാമത്തെ കപ്പൽ നന്ദാ ദേവി ഇന്നെത്തും    (5 hours ago)

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്... കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക  (5 hours ago)

Malayali Vartha Recommends