വാർക്ക കമ്പികൾക്കിടയിൽ, എന്നാൽ ശരീരത്തിൽ കമ്പി തുളച്ചു കയറാതെ 2 മണിക്കൂറുകൾ പരുക്കുകളോടെ ബോധം മറയാതെ ഗോപാലകൃഷ്ണൻ കാബിനിൽ കുടുങ്ങി കിടന്നു....തനിയ്‌ക്കൊന്നും പറ്റിയില്ലെന്നും കുഴപ്പമില്ലെന്നും മറ്റുള്ളവരെ ആശ്വസിപ്പിച്ചു... .... . ഒരു കമ്പി പോലും ശരീരത്തിൽ കയറാതെ അഗ്നിശമന സേനയും പൊലീസും അതീവ ജാഗ്രതയോടെ പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വാർക്ക കമ്പികൾ കയറ്റി എത്തിയ ലോറി മരത്തിലിടിച്ചു നിന്നതിന് തൊട്ടു പിറകേ ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് തടി കയറ്റിവന്ന മിനി ലോറി, മരത്തിലിടിച്ചു നിന്ന ലോറിയുടെ പിന്നിലൈക്ക് ഇടിച്ചു കയറി.. ലോറിയുടെ പുറത്തേയ്ക്ക് വാർക്ക കമ്പികൾ നീണ്ടു നിന്നിരുന്നതിനിടയിലേക്ക് ആണ് മിനി ലോറി ഇടിച്ചു കയറിയത് .
മിനി ലോറിയുടെ കാബിനിൽ ഇടതുവശത്ത് ഇരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. ഈ ഭാഗത്താണ് കമ്പികൾ തുളച്ചു കയറുകയും കാബിൻ തകരുകയും ചെയ്തത്. ഗോപാലകൃഷ്ണനു തലയ്ക്കും കാലിനും പരുക്കേറ്റങ്കിലും കമ്പികൾ ശരീരത്തിൽ കയറിയിരുന്നില്ല
വാർക്ക കമ്പികൾക്കിടയിൽ, എന്നാൽ ശരീരത്തിൽ കമ്പി തുളച്ചു കയറാതെ 2 മണിക്കൂറാണ് പരുക്കുകളോടെ ബോധം മറയാതെ ഗോപാലകൃഷ്ണൻ കാബിനിൽ കുടുങ്ങിയത്. ഓടിക്കൂടിയവരുടെ ഉദ്വേഗത്തിനു നടുവിൽ ഒരു കമ്പി പോലും ശരീരത്തിൽ കയറാതെ അഗ്നിശമന സേനയും പൊലീസും അതീവ ജാഗ്രതയോടെ ശ്രമകരമായി പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നത് നൊമ്പരമായി.
ബോധം മറയാത്തതിനാൽ അഗ്നിശമനസേനയുടെയും പൊലീസിന്റെയും നിർദേശങ്ങൾ അനുസരിച്ചു ശാന്തനായിരിക്കുകയും എല്ലാവരോടും സംസാരിക്കുകയും ചെയ്തിരുന്നു. ഡോർ മുറിച്ചു പുറത്തെടുക്കുകയായിരുന്നു.
ജീവാപായം ഉണ്ടാകുമെന്ന യാതൊരു സൂചനയുമില്ലാതെ ആശുപത്രിയിലേക്ക് പോയ ഗോപാലകൃഷ്ണൻ മരിച്ചുവെന്നത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് അവിശ്വസനീയമായിരുന്നു. അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ സക്കറിയ അഹമ്മദ്കുട്ടി, അസി.സ്റ്റേഷൻ ഓഫിസർ സജികുമാർ, ലീഡിങ് ഫയർമാൻ ഷാജി, ഫയർമാൻമാരായ രഞ്ജീഷ്, ഷിഹാബുദ്ദീൻ, മിഥുൻ, അനീഷ് പ്ലാസിഡ്, നാസിം, കിരൺ, ജമാൽ, എസ്ഐ ഹരികുമാർ, എഎസ്ഐ സന്തോഷ്, സിപിഒ ഷെഫിക്ക് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha






















