തൂക്കുപാലത്ത് വൃദ്ധയെ ഡീസല്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

തൂക്കുപാലത്ത് വൃദ്ധയെ ഡീസല്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളി വിജയനുമാണ് അറസ്റ്റിലായിരിക്കുന്നത്. തൂക്കുപാലം പ്രകാശ് ഗ്രാം സ്വദേശി ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് പഞ്ചായത്ത് അംഗത്തിന്റെയും കൂട്ടാളികളുടെയും അതിക്രമം ഉണ്ടായത്.
ഇതോടെ സിപിഐ ഉടുമ്ബന്‍ചോല മണ്ഡലം കമ്മിറ്റി അംഗം കൂടിയായ അജീഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അറിയിച്ചു. മര്‍ദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















