പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി

'പോ മോനേ വിജയാ' എന്ന് ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നും അത് താന്‍ ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞ രേവന്ത് ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലായിരുന്നു പ്രതികരണം.
'തന്റെ ചോദ്യങ്ങള്‍ക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ച് മറുപടിയില്ല. പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നു. അദ്ദേഹം നടത്തിയത് പോലുള്ള പ്രതികരണങ്ങള്‍ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള എന്റെ സ്‌നേഹം കൊണ്ട് മാത്രമാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധം. പിണറായിയുടെ വല്യേട്ടനാണ് മോദി. ' രേവന്ത് റെഡ്ഡി വ്യക്തമാക്കി.
രേവന്ത് റെഡ്ഡിയെ 'ഡാഷ് മോനെ' എന്ന് പിണറായി വിജയന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതില്‍ നിന്നും തലയൂരുന്നതിനായി പിണറായി രേവന്ത് റെഡ്ഡിക്ക് മറുപടിക്കത്ത് അയച്ചു. 'ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി' എന്ന് അഭിസംബോധനയോടെ തുടങ്ങുന്ന കത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് മുഖ്യമന്ത്രി പറയുന്നുണ്ട്.
കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രേവന്ത് റെഡ്ഡി 'പോ മോനെ വിജയാ' എന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഇന്ന് മാദ്ധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതിനുള്ള മറുപടി വരുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി 'ഡാഷ് മോനെ രേവന്താ' എന്ന് പറയുകയും ചെയ്തു. ഇതാണ് വലിയ വിവാദമായത്.
https://www.facebook.com/Malayalivartha























