Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി

07 APRIL 2026 04:52 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ ജനമനസുകളില്‍ യു ഡി എഫിനുള്ള മുന്‍തൂക്കം വ്യക്തമാകുന്നതായി ഡോ. ശശി തരൂര്‍ എം.പി. കേരളത്തിലെ 12 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലായി 17 ദിവസം നീണ്ടു നിന്ന വിപുലമായ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു എം.പി. കേരളത്തില്‍ യുഡിഎഫ് അനുകൂല കാലാവസ്ഥയാണ്. സംസ്ഥാനത്ത് വളരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമാണ്. പാറശ്ശാല മുതല്‍ മട്ടന്നൂര്‍ വരെ, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്.

ഭരണത്തോടുള്ള ശക്തമായ വിരക്തി, വിശ്വാസ്യതയും ജനസ്വീകാര്യതയും നിറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥികള്‍, ജനങ്ങളുടെ നാളെയെ ലക്ഷ്യമിടുന്ന യുഡിഎഫ് വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രത്യാശ – ഇവ ഒന്നിച്ച് കേരളത്തില്‍ മാറ്റത്തിനായുള്ള മഹത്തായ ജനമുന്നേറ്റത്തിന് വഴിയൊരുക്കുകയാണ്. ഓരോ പൊതുയോഗത്തിലും, റോഡ്‌ഷോയിലും, യുവജന സംഗമങ്ങളിലും, വനിതാ കൂട്ടായ്മകളിലും, മണ്ഡലതല സംവാദങ്ങളിലും ജനങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത് ഒരു ജനകീയ ഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന ഭരണകൂടം, തൊഴില്‍ സൃഷ്ടി, സാമ്പത്തിക പുനരുജ്ജീവനം, പൊതുസ്ഥാപനങ്ങളിലെ വിശ്വാസത്തിന്റെ പുനഃസ്ഥാപനം എന്നിവ ജനാഭിലാഷങ്ങളായി ഉയര്‍ന്നു കേട്ടു.

ഈ പ്രചാരണത്തിന്റെ ഏറ്റവും ശക്തമായ സ്വരം കേരളത്തിന്റെ യുവതലമുറയുടേതാണ്. ക്യാമ്പസുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ യുവാക്കള്‍ പങ്കുവച്ച ആശങ്കകള്‍ ഗൗരവമേറിയവയാണ് – തൊഴില്‍ അവസരങ്ങളുടെ ക്ഷാമം, അക്രമങ്ങളിലും മയക്കുമരുന്നിലും മുങ്ങി ക്യാമ്പസുകളുടെ ചൈതന്യം മങ്ങിപ്പോകുന്നത്, പഠനവും തൊഴിലും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നത് എല്ലാം യുവാക്കളെ നിരാശരാക്കുന്നു. ഈ അസ്വസ്ഥതയാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി മാറിയിരിക്കുന്നത്.

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര ജനവിശ്വാസം ഉറപ്പിച്ചു വിജയം നേടാന്‍ കഴിവുള്ളവരാണ്. എല്ലാ മണ്ഡലങ്ങളിലും ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന, പ്രാദേശിക സ്വീകാര്യതയുള്ള, ശുദ്ധമായ പൊതുജീവിതമുള്ള നേതാക്കളെയാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ ഈ ഗുണമേന്മ ജനങ്ങളുടെ പ്രതീക്ഷകളുമായി ചേര്‍ന്നു പോകുന്ന രീതിയിലായതോടെ യു ഡി എഫ് പ്രചാരണം ജനങ്ങളുമായി കൂടുതല്‍ ആത്മബന്ധമുള്ളതായി മാറി. അതോടൊപ്പം, യുഡിഎഫ് പ്രകടനപത്രികയും സംസ്ഥാനമെമ്പാടും വലിയ സ്വീകാര്യത നേടുകയാണ്. തൊഴില്‍, യുവജന ശാക്തീകരണം, ക്യാമ്പസ് നവോത്ഥാനം, വനിതാ മുന്നേറ്റം, ക്ഷേമപദ്ധതികളുടെ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച, സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണകൂടം എന്നിവയ്ക്കുള്ള അതിന്റെ വ്യക്തമായ പ്രതിബദ്ധത ജനഹൃദയങ്ങളില്‍ പ്രത്യാശ പകരുന്നു.

നെയ്യാറ്റിന്‍കര, നേമം, കൊല്ലം, കായംകുളം, കൊച്ചി, തൃക്കാക്കര, അങ്കമാലി, ഇടുക്കി, പുതുപ്പള്ളി, കോട്ടയം, കോങ്ങാട്, കയ്പമംഗലം, മലപ്പുറം, നിലമ്പൂര്‍, കോഴിക്കോട്, വടകര, പേരാവൂര്‍, മട്ടന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയമായി നിര്‍ണായകമായ മണ്ഡലങ്ങളിലൂടെയുള്ള ഈ യാത്ര, യുഡിഎഫിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തകരെ ഉണര്‍ത്തി. ഒരോ പ്രദേശത്തെയും ഈ ആവേശം സംസ്ഥാനതലത്തില്‍ യു ഡി എഫ് തരംഗമായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends