ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

തിരുവനന്തപുരത്ത് നടുക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറി. യുവതി വീട്ടിൽ ജന്മം നൽകിയ കുഞ്ഞ് മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തി. തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്.
പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന(21)യാണ് വീട്ടിൽ പ്രസവിച്ചത്. പുറത്തുപോയിരുന്ന അൽത്താഫ് വീട്ടിൽ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടർന്ന് കിടക്കുകയായിരുന്നു ഷംന. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞതോടെ അൽത്താഫ് ഓട്ടോറിക്ഷ വിളിക്കാൻ പോയി. ഈ സമയത്ത് ഷംന കുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് മരിച്ചു. ഒൻപത് മാസം ഗർഭിണിയായിരുന്നു ഷംന. . കുഞ്ഞിന്റേത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
അൽത്താഫ് തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഷംനയേയും കുഞ്ഞിനേയും കാണുകയായിരുന്നു എന്നാണ് പറയുന്നത് . ആശുപത്രിയിലെത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം കാട്ടാക്കട പൊലീസിൽ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















