Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

07 APRIL 2026 02:18 PM IST
മലയാളി വാര്‍ത്ത

വൈക്കം തലയാഴത്തെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനകീയ കര്‍ഷകനും പ്രദേശവാസിയുമായ ചെല്ലപ്പന്‍ പുളിക്കശേരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.പി.ഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് ചെല്ലപ്പന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെയും പ്രാദേശിക നേതാക്കളുടെ വഴിവിട്ട പോക്കുകള്‍ക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ ഇദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.താന്‍ അധ്വാനിച്ച് വളര്‍ത്തിയ കൃഷിയും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലം ഇല്ലാതായെന്ന് ചെല്ലപ്പന്‍ തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നു.

പാര്‍ട്ടിയെ വിശ്വസിച്ച് നടന്ന തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ച് നേതാക്കള്‍ തന്നെ ദ്രോഹിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഈ മാനസിക വിഷമമാണ് സി.പി.ഐ ഓഫീസിനുള്ളില്‍ തന്നെ ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവമറിഞ്ഞ് വലിയൊരു ജനക്കൂട്ടം പാര്‍ട്ടി ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഒരു ജനകീയ കര്‍ഷകന് നേരിട്ട ദുരനുഭവത്തില്‍ നാട്ടുകാര്‍ പ്രകോപിതരാണ്.ആര്‍.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും നിലപാടെടുത്തു.

 

പോലീസും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും ജനരോഷം കാരണം നടപടികള്‍ വൈകുകയാണ്. മരണത്തിന് ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഒരു സാധാരണ കര്‍ഷകന്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ തന്നെ തൂങ്ങിമരിച്ചത് സി.പി.ഐയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്ന നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകരെയും കര്‍ഷകരെയും എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരായ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

സിപിഐ പ്രദേശിക നേതാക്കൾക്കെതിരെയായിരുന്നു ചെല്ലപ്പൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. കൃഷി നശിപ്പിച്ചെന്നും കാർഷിക ഗവേഷകനായ തൻ്റെ ഉത്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പൻ നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പല കുറി ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പൻ ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു.ഇന്ന് രാവിലെ ആറരയോട് കൂടിയാണ് ഓഫീസ് സെക്രട്ടറി എത്തിയത് . ഓഫീസിന് മുൻപിൽ ഒരു പന്തൽ ഇട്ടിട്ടുണ്ട് ആ പന്തലിടാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയിൽ അദ്ദേഹം തൂങ്ങി നിൽക്കുന്നതാണ് കണ്ടത് ,

 

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വൈക്കത്തെ സിപിഐക്കെതിരെയും പ്രവർത്തകർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends