Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

07 APRIL 2026 02:40 PM IST
മലയാളി വാര്‍ത്ത

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് 'ദി ടൈംസ്' പത്രമാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 56-കാരനായ മൊജ്തബ ഖും നഗരത്തിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ കോമയിലാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് നിലവില്‍ സാധിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന നയതന്ത്ര മെമ്മോകള്‍ സൂചിപ്പിക്കുന്നത്.

യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ പിതാവായ ആയത്തുള്ള അലി ഖമേനിയും കുടുംബവും താമസിച്ചിരുന്ന കോമ്പൗണ്ടിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് മൊജ്തബയ്ക്ക് പരിക്കേറ്റത്. ഈ ആക്രമണത്തില്‍ അലി ഖമേനിയും മൊജ്തബയുടെ ഭാര്യ ഹദ്ദാദും കൊല്ലപ്പെട്ടിരുന്നു. മൊജ്തബയുടെ കാലിന് നിസ്സാര പരിക്കേയുള്ളൂ എന്നായിരുന്നു ഇറാന്‍ ഭരണകൂടം ആദ്യം അറിയിച്ചിരുന്നതെങ്കിലും, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം അദ്ദേഹം ഒരിക്കല്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വാര്‍ത്തകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

 

മൊജ്തബ അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റേതായി വന്ന രണ്ട് പ്രസ്താവനകളുംസ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകര്‍ വായിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേല്‍ ആണവനിലയത്തിന്റെ മാപ്പ് പരിശോധിക്കുന്ന മൊജ്തബയുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നുവെങ്കിലും, അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഇതോടെ പരാജയപ്പെടുകയായിരുന്നു. നിലവില്‍ റെവല്യൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും മതനേതാക്കളും ചേര്‍ന്നാണ് ഇറാന്റെ ഭരണകാര്യങ്ങള്‍ നീക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൊല്ലപ്പെട്ട അലി ഖമേനിയുടെ മൃതദേഹം നിലവില്‍ ഖുമിലാണുള്ളത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും അടക്കം ചെയ്യാനുള്ള സൗകര്യത്തോടെ ഖുമില്‍ വലിയ സ്മാരകം നിര്‍മ്മിച്ചു വരികയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, മൊജ്തബയുടെ ആരോഗ്യനിലയും രാജ്യത്തെ അസ്ഥിരമായ സാഹചര്യവുമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇറാന്റെ പരമോന്നത നേതൃത്വത്തില്‍ ഉടലെടുത്ത ഈ ശൂന്യത പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (18 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (38 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (56 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends