ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ..... ഉച്ചയ്ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. മുന്‍ വര്‍ഷത്തെക്കാള്‍ വിജയശതമാനം കൂടുതലാവുമെന്നാണ് സൂചന.
ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം നാലു മണി മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
ജൂലായ് 15ന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ തീര്‍ന്ന് 15 ദിവസത്തിനുളളിലാണ് ഫലപ്രഖ്യാപനം വരുന്നത്. മേയ് 28ന് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യത്തില്‍ രണ്ട് മാസത്തോളം നീളുകയായിരുന്നു.
പല സ്കൂളുകളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായിരുന്നു.
"
https://www.facebook.com/Malayalivartha