ബിജെപിയുമായി സഹകരിക്കുന്നതില്‍ അയിത്തമില്ലെന്ന് വെള്ളാപ്പള്ളി, പാര്‍ട്ടിയെ തള്ളിക്കളയാന്‍ തങ്ങള്‍ക്ക് ഭ്രാന്തില്ല

ബിജെപിയെ അനുകൂലിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സഹകരണത്തിനുള്ള പാത തുറന്നാല്‍ ബിജെപിയുമായി സഹകരിക്കുന്നതില്‍ അയിത്തമില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയെ തള്ളാന്‍ തങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോയെന്നും വെള്ളാപ്പള്ളി ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് ചോദിച്ചു. ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുക്കയായിരുന്നു അദ്ദേഹം.
ബിജെപിയോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി എസ് എന്‍ ഡി പി ആരുടേയും വാലോ ചൂലോ അല്ലെന്നും മാദ്ധ്യമങ്ങളോട് വ്യക്തമാക്കി . കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിനും സാമൂഹിക നീതി ലഭിക്കണം .അതിനായി ആരുമായും സഹകരിക്കും . ഭൂരിപക്ഷ സമുദായങ്ങള്‍ നേരിടുന്ന അവഗണന അമിത് ഷായെ അറിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി സവര്‍ണ സംഘടനയാണെന്ന് പറയുന്നവര്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി സവര്‍ണനല്ലെന്ന് മനസ്സിലാക്കണമെന്ന് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു . സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ഇരിക്കുന്നവരില്‍ കൂടുതലും സവര്‍ണരല്ലേയെന്നും അദ്ദേഹം ചോദിച്ചു.
കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം സംസാരിക്കാനാണ് താന്‍ അമിത് ഷായെ കണ്ടതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി . കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുദേവന്റെ പേര് നല്‍കണമെന്ന ആവശ്യവും അദ്ദേഹത്തിനു മുന്നില്‍ സമര്‍പ്പിച്ചെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബറും എസ് എന്‍ ഡി പി നേതാവുമായ സുഭാഷ് വാസു തുടങ്ങിയവര്‍ വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ഭൂരിപക്ഷ സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ വെള്ളാപ്പള്ളി അമിത് ഷായുമായി ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























