തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്ക് അവധി

ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകള്‍ക്കും ശനിയാഴ്ച (22.11.2025) അവധിയായിരിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
വൈദ്യുതിതടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ഇന്നേദിവസം ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ലായെന്നും ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും കെ.എസ്.ഇ.ബി. അറിയിചു.
https://www.facebook.com/Malayalivartha
























