ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു. പൈലറ്റിന് വീരമൃത്യു. ദുബായ് അൽമക്തൂം വിമാന തവളത്തിനരികെയാണ് അപകടം. എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെവീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30 നാണ് സംഭവം.
അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം. ദുലായ് എയർഷോ താൽക്കാരികമായി നിർത്തിവച്ചു. അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ. അതേ സമയം 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ വെച്ച് ഒരു തേജസ് യുദ്ധവിമാനം ആദ്യമായി അപകടത്തിൽ പെടുന്നത്. അന്ന് വിമാനം തകര്‍ന്ന് വീണിരുന്നു. 2001 ലെ ആദ്യ പരീക്ഷണ പറക്കലിനുശേഷം വിമാനത്തിന്റെ 23 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ അപകടമായിരുന്നു ഇത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























