ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..

വീണ്ടും രാജ്യത്തെ നടുക്കി ഭൂചലനം. ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്താനിൽ വൻ ഭൂചലനമുണ്ടായതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അഫ്ഗാനിസ്താനിലും കൊൽക്കത്തയിലും ഭൂചനം അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കുശേഷം കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സ്ഥിരീകരിച്ചു. ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.കൊൽക്കത്തയിലെ ചില പ്രദേശങ്ങളിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായാതായാണ് വിവരം.
ഭൂചലനം ഉണ്ടായതിന് പിന്നാലെ കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഒടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.ബംഗാളിലെ ദിനാജ്പൂർ, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഭൂകമ്പത്തിൽ പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.. ജനസാന്ദ്രത ഏറെയുള്ള നഗരമാണ് കൊൽക്കത്ത.വെള്ളിയാഴ്ച രാവിലെ 10:10 ഓടെയാണ് കൊൽക്കത്തയിൽ ആളുകൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
ഇത് ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാർ, ദക്ഷിണ, ഉത്തർ ദിനാജ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഗുവാഹത്തി, അഗർത്തല, ഷില്ലോങ് തുടങ്ങിയ നഗരങ്ങളിലും ആളുകൾ ഭൂകമ്പം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ധാക്കയിൽ നടന്ന ബംഗ്ലാദേശ് - അയർലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ഭൂകമ്പം ചെറിയ തടസ്സമുണ്ടാക്കി. ഏതാനും മിനിറ്റുകൾക്ക് ശേഷം കളി പുനരാരംഭിച്ചു. ഈ സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























