എന്താ എയര്‍ഇന്ത്യ ഇങ്ങനെ... ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് എയര്‍ ഇന്ത്യയുടെ നടപടികളെന്ന് ഇന്നസെന്റ്

എയര്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്നസെന്റ് എം.പി രംഗത്തെത്തി. ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് എയര്‍ ഇന്ത്യയുടെ നടപടികളെന്ന് ഇന്നസെന്റ് വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ഇത്തരത്തിലൊരു മോശമായ രീതി മാറ്റിയെടുക്കാന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇന്നസെന്റ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് വൈകീട്ട് ഏഴരയോടെയാണ് നാഗ്പൂരില്‍ അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ ശേഷമാണ് ഇന്നസെന്റിന്റെ പ്രതികരണം. മലയാളികളടക്കം ഇരുനൂറിലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പകരം വിമാനം ഒരുക്കുന്നതടക്കം കാര്യങ്ങളിലുണ്ടായ അവ്യക്തത കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് രാത്രി താമസസൗകര്യം ഒരുക്കുന്നതിലും എയര്‍ഇന്ത്യ പിന്നിലാണെന്നാണ് പരാതി. ഒടുവില്‍ രാവിലെ ഒന്‍പതു മണിയോടെ പുറപ്പെട്ട് 10.45നാണ് വിമാനം കൊച്ചിയിലെത്തിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണന്‍, നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, നോര്‍ക്ക മുന്‍ സി.ഇ.ഒ. പി. സുദീപ് തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























