കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വീണ്ടും പരിഗണിക്കണമെന്നു ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശ സര്‍ക്കാര്‍ വീണ്ടും പരിഗണിക്കണമെന്നു ഹൈക്കോടതി. ശിപാര്‍ശ പരിഗണിക്കാനാവില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ജസ്റ്റിസ് വി. ചിദംബരേഷ് റദ്ദാക്കി.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ലെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകളാണു ബാധകമെന്നും കോടതി വിലയിരുത്തി.
വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തുന്നതിലൂടെ ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ വേണ്ടിവരുന്ന 400 കോടി രൂപ മാറ്റിവയ്ക്കാന്‍ സാധിക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 വയസാണ്. കേരളീയരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 ഉം ദേശീയ ശരാശരി 63.5 ഉം ആണ്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























