പ്ലസ്‌വണ്‍ അലോട്ട്‌മെന്റ്: 15,000 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

പ്ലസ് വണ്‍ മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷവും സംസ്ഥാനത്ത് 15,177 മെറിറ്റ്‌സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അണ്‍ എയ്ഡഡ്, മാനേജ്‌മെന്റ് എന്നിവയിലെ സീറ്റുകള്‍കൂടി കണക്കാക്കുമ്പോള്‍ ഒഴിവ് ഇതിന്റെ ഇരട്ടിയിലധികമാകും. ആവശ്യത്തിനു സീറ്റുകളില്ലെന്ന മട്ടില്‍ മാനേജുമെന്റുകള്‍ നടത്തുന്ന പ്രചാരണത്തെ സര്‍ക്കാരും പിന്തുണച്ചു.
രണ്ടാംസപ്ലിമെന്ററി അലോട്ടുമെന്റ് എന്ന പേരിലാണ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്. സംസ്ഥാനത്ത് മൊത്തം 3.61 ലക്ഷം മെറിറ്റ് സീറ്റുകളാണുള്ളത്. മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ക്ക് ഓപ്പണ്‍സ്‌കൂള്‍ സംവിധാനത്തെ ആശ്രയിക്കേണ്ടിവരും.
ഓരോപ്രദേശത്തെയും വിദ്യാര്‍ഥി അനുപാതം കണക്കിലെടുക്കാതെ സീറ്റുകള്‍ വാരിക്കോരി നല്‍കിയതിലൂടെയാണ് അസന്തുലിതാവസ്ഥയുണ്ടായത്. 283 എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകള്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിപ്പിച്ചെടുക്കാനുള്ള സമ്മര്‍ദത്തിലാണ്.
ഒരു ബാച്ച് അധികമായി അനുവദിച്ചാല്‍ ആറ് അധ്യാപകരെ നിയമിക്കാമെന്നതിലാണ് മാനേജുമെന്റുകള്‍ കണ്ണുവയ്ക്കുന്നത്. ലക്ഷങ്ങളുടെ കോഴയാണ് അധ്യാപകനിയമനത്തിനു വാങ്ങുന്നത്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്, 1871 സീറ്റുകള്‍. തൊട്ടുപിന്നിലുള്ള പാലക്കാട് ജില്ലയില്‍ 1326 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
മാനേജുമെന്റ് സീറ്റുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനത്തിന് പിരിവു നടത്തുന്നുണ്ട്. വിരലിലെണ്ണാവുന്ന സ്‌കൂളുകള്‍ ഒഴികെ ബാക്കി വന്‍തുകയാണ് പിരിക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇക്കുറി നേരത്തേ പ്രവേശനം നടത്തിയിരുന്നു. അതേസമയം, പ്രാദേശികമായി സീറ്റുകളുടെ ആവശ്യം പഠിച്ചശേഷം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുകയായിരുന്നുവെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമായിരുന്നില്ലെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാനപ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പ്ലസ്‌വണ്‍ പ്രവേശനത്തിന് ലിസ്റ്റുകൂടി പ്രസിദ്ധീകരിച്ചശേഷം പ്രവേശനം അവസാനിപ്പിക്കും. ഏകജാലക സംവിധാനത്തില്‍ 5.19 ലക്ഷം പേര്‍ അപേക്ഷിച്ചു. കഴിഞ്ഞവര്‍ഷം 30,000 ത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇക്കുറി എസ്.എസ്.എല്‍.സി. വിജയശതമാനം കൂട്ടിയതോടെയാണ് കൂടുതല്‍പേര്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























