വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെതിരെ കാപ്പ ചുമത്തിയത്. ക്രമ വിരുദ്ധമായാണ് കാപ്പ ചുമത്തിയതെന്ന നിസാമിന്റെ വാദം ജസ്റ്റീസ് വി.കെ.മോഹനന്‍ തള്ളി.
നേരത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ ആണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ)ചുമത്തിയത്. ഇതിനെതിരെ നിസാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























