ലോട്ടറി അച്ചടിയും സ്വകാര്യ പ്രസിന്

എല്ലാം തകര്‍ത്തിട്ടേ പോകൂ എന്ന വാശിയുമായി സര്‍ക്കാര്‍. പാഠപുസ്തക അച്ചടി വേഗത്തിലാക്കാനെന്ന മറവില്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി കെ.ബി.പി.എസില്‍ നിന്ന് മാറ്റി പരമരഹസ്യമായി കൊച്ചിയിലെ സെക്യൂരിറ്റി പ്രസ് എന്ന സ്വകാര്യസ്ഥാപനത്തിന് നല്‍കി. ലോട്ടറി അച്ചടി അഞ്ച് വര്‍ഷത്തേക്കാണ് സ്വകാര്യ പ്രസിന് നല്‍കിയിരിക്കുന്നത്. ജനുവരി അഞ്ചിനാണ് ടെന്‍ഡര്‍ നോട്ടീസ് നല്‍കിയത്. വെബ് സൈറ്റില്‍ പോലും പ്രസിദ്ധപ്പെടുത്താതെ പരമരഹസ്യമായാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.
അച്ചടി വകുപ്പിലെ ഉന്നതരും കെ.ബി.പി.എസ് ചെയര്‍മാനും ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് അറിയുന്നു. ലോട്ടറി അച്ചടിയുടെ ഭാരം കുറച്ചാല്‍ കെ.ബി.പി.എസിന് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് അച്ചടിച്ച് തീര്‍ക്കാം എന്ന് സമര്‍ത്ഥമായി പ്രചരിപ്പിക്കുകയും ചെയ്തു.
ഏപ്രില്‍ 21ന് തന്നെ സ്വകാര്യ പ്രസിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. പിന്നെയും ഏഴ് ദിവസം കഴിഞ്ഞ് ഏപ്രില്‍ 28 നാണ് 60 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി സമയത്ത് തീര്‍ക്കാനാവില്ലെന്ന് കെ.ബി.പി.എസ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്ന് അറിയുന്നു.
സ്വകാര്യ പ്രസിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും ലോട്ടറി അച്ചടി തുടങ്ങിയിട്ടില്ല. ഇപ്പോഴും കെ.ബി.പി.എസില്‍ ലോട്ടറി അച്ചടിക്കുന്നുണ്ടെങ്കിലും ബാര്‍കോഡിംഗ് പുറംകരാര്‍ നല്‍കുകയാണ്. ബാര്‍കോഡിംഗ് മെഷീന്‍ ഇല്ലാത്തതാണ് കാരണം. മെഷീന്‍ വാങ്ങിയാല്‍ പ്രശ്‌നം തീരും. എന്നാല്‍ കെ.ബി.പി.എസ് അധികാരികള്‍ക്ക് അതിലൊന്നും താത്പര്യമില്ല .
ലോട്ടറി അച്ചടി മാറ്റിയാല്‍ കെ.ബി.പി.എസ് പൂട്ടുമോ എന്ന് തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്.
അന്‍പതിലേറെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളുടെയും അച്ചടി ജോലികളും പാഠപുസ്തകം, ലോട്ടറികള്‍ എന്നിവയുടെ അച്ചടിയും കെ.ബി.പി.എസിലായിരുന്നു. പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ചാണ് കെ.ബി.പി.എസ് നിലനില്‍ക്കുന്നത് തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























