കൊലയ്ക്കുപയോഗിച്ച കത്രിക മരത്തില്‍ തങ്ങി; പ്രതി കുടുങ്ങി

ആര്‍ത്തിക്കൊണ്ടോ അറുതി. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ സഹോദരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ഉണ്ണിയെ കുടുക്കാന്‍ വഴിതെളിച്ചതു ആറ്റിറമ്പില്‍ നിന്ന മരം.
പള്ളിപ്പാട് നാലുകെട്ടുംകവല തെക്കേക്കര കിഴക്ക് മുപ്പത്തഞ്ചില്‍ വീട്ടില്‍ ജിത്തി(46)നെ സഹോദരന്‍ കുത്തിയശേഷം കുത്താന്‍ ഉപയോഗിച്ച കത്രിക ആറ്റിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ കത്രിക സമീപത്തെ മരത്തില്‍ തറച്ചത് ഉണ്ണിക്ക് വിനയാവുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
രാത്രിയിലായിരുന്നതിനാലും ഭയന്ന് രക്ഷപെടാനുള്ള വെപ്രാളത്തിനിടയിലും കത്രിക വെള്ളത്തില്‍ വീണെന്ന് ഉറപ്പാക്കാന്‍ കഴിയാതിരുന്നതാണ് പോലീസിന് തൊണ്ടി കണ്ടെത്താന്‍ തുണയായത്. വലിച്ചെറിഞ്ഞ കത്രിക സമീപത്തെ ആഴമേറിയ ആറ്റില്‍ വീണിരുന്നെങ്കില്‍ തൊണ്ടി മുതല്‍ കണ്ടെത്തുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടായേനെ. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വികലാംഗനായ ഉണ്ണി സഹോദരനെ കുത്തിയത്. ഇയാളെ പിന്നീട് ബന്ധുവീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























