ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ആലുവ റൂറല്‍ എ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം ഫോട്ടോയെടുത്തത് നവമാധ്യമങ്ങളില്‍ വിവാദമായിരുന്നു.
നിവിന്‍ പോളിക്കൊപ്പം ഫോട്ടോക്ക് പോസുചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് മെറിന്‍ ജോസഫ് ഫേസ്ബുക്കിലൂടെ രംഗത്തത്തെിയിരുന്നു. സംഭവത്തെ വിവാദമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മെറിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വീണ്ടും വാര്‍ത്തയിലിടം നേടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























