ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്നു കെ.മുരളീധരന്‍

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തനിക്കു വേണ്ടെന്നു കെ.മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്കു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കാന്‍ താത്പര്യമില്ലെന്നും തന്നെ പരിഗണിക്കേണ്ടെന്നും മുരളീധരന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു. നേരത്തെ മുരളീധരനു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്കണമെന്ന് ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയെയും കെപിസിസിയെയും അറിയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ആര്‍എസ്പിയും ശക്തമായി രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























