സോളാര്‍ കമ്മിഷനിലെ സാക്ഷി വിസ്താരത്തിനിടെ ഗണേഷ്‌കുമാറിന്റെ പിഎ കുഴഞ്ഞുവീണു

സോള!ര്‍ കമ്മിഷനിലെ സാക്ഷിവിസ്താരത്തിനിടെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി പി. പ്രദീപ് കുമാര്‍ കുഴഞ്ഞുവീണു. കമ്മിഷന്‍ അധികൃതരും പോലീസും ചേര്‍ന്ന് പ്രദീപിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
പോലീസ് കസ്റ്റഡിയിലിരിക്കെ സരിത രണ്ടുവട്ടം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രദീപ് കമ്മിഷന്‍ മുമ്പാകെ മൊഴിനല്‍കി. മേലില്‍ മൊബൈല്‍ ഫോണില്‍ വിളിക്കരുതെന്ന് സരിതയോട് പറഞ്ഞിരുന്നു. സരിതയെഴുതിയ 46 പേജുള്ള കത്ത് താന്‍ വാങ്ങിയിരുന്നു. മുന്നണിയെ ബാധിക്കുമെന്ന കാരണത്താല്‍ കത്തിലെ ഉള്ളടക്കം പുറത്തുപറയരുതെന്ന് ആര്‍. ബാലകൃഷ്ണപിള്ള നിര്‍ദേശിച്ചിരുന്നെന്നും പ്രദീപ് കമ്മിഷനെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























