പനി ബാധിച്ചു ക്ഷേത്രം ശാന്തി മരിച്ചു

പനി ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്ഷേത്രം ശാന്തി മരിച്ചു. കോതനല്ലൂര്‍ പാറപ്പുറം മടക്കുമുകളേല്‍ പ്രകാശന്‍ (58) ആണു മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നു പുലര്‍ച്ചെ ഒന്നിനാണു മരിച്ചത്.
കുര്യനാട് ഗുരുദേവക്ഷേത്രം, കുമ്മണ്ണൂര്‍ ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ശാന്തിക്കാരനായി സേവനംചെയ്തുവരികയായിരുന്നു. ഭാര്യ: മോഹിനി. മക്കള്‍: വിനോദ് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തി), മോളമ്മ, അജേഷ്. മരുമക്കള്‍: സന്തോഷ് മുള്ളംകുഴി (കോതനല്ലൂര്‍), പ്രീജ കുറ്റിക്കാട്ട് (മൂലേടം). സംസ്‌കാരം ശനിയാഴ്ച 11നു വീട്ടുവളപ്പില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























