എ.ജി ഓഫീസ് പുനസംഘടിപ്പിക്കേണ്ടി വരും; വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

വീണ്ടും ഹൈക്കോടതി. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എ.ജി ഓഫീസ് പുനസംഘടിപ്പിക്കണമെന്നും കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഭൂമിസംബന്ധമായ ക്രിമിനല്‍ കേസ് പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വിമര്‍ശനം. ചില കേസുകളില്‍ എ.ജി ഓഫീസിന് പ്രത്യേക താത്പര്യമുണ്ട്. കേസ് നടത്തിപ്പ് കാര്യക്ഷമമല്ലെന്നും ഇക്കാര്യത്തില്‍ ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ റിട്ട. ജഡ്ജിയെ അമിക്കസ്‌ക്യൂറിയെ നിയമിക്കേണ്ടി വരുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എജി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതുമൂലം കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൈക്കോടതി എ.ജി ഓഫീസിനെ വിമര്‍ശിക്കുന്നത്. ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിയ്ക്കും എ.ജി ഓഫീസിനും എതിരെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തന്നെയാണ് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എജി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നും എജി ഓഫീസിന്റെ പ്രവര്‍ത്തനം എന്താണെന്ന് തമിഴ്‌നാടിനെ കണ്ടു പഠിക്കണമെന്നും തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഹൈക്കോടതി നേരത്തെ ഉന്നയിച്ചത്. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും അബ്കാരി ഗ്രൂപ്പുകളുടേയോ ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ് സര്‍ക്കാര്‍ അഭിഭാഷകരെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























