പിഴ ഏകീകരിച്ചു: ഇനി ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ ഒരേ നിരക്കിലുള്ള പിഴയെ ഈടാക്കാവുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരില്‍നിന്ന് സംസ്ഥാനത്തെ ആര്‍.ടി. ഓഫിസ് ഉദ്യോഗസ്ഥരും പൊലീസും ഒരേ നിരക്കിലുള്ള പിഴയെ ഈടാക്കാവൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. മോട്ടോര്‍ വാഹന നിയമത്തിലെ 180ാം വകുനുസരിച്ച് ചിലര്‍ ആയിരം രൂപയും, 181ാം വകുപ്പ് പ്രകാരം ചിലയിടങ്ങളില്‍ 500 രൂപയും ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ലൈസന്‍സില്ലാതെ സ്വന്തം വാഹനം ഓടിക്കുന്നവരില്‍നിന്ന് 181ാം വകുപ്പ്പ്രകാരം അഞ്ഞൂറ് രൂപ ഈടാക്കാം.
അതേസമയം, ലൈസന്‍സില്ലാത്ത ആള്‍ മറ്റൊരാളുടെ വാഹനം ഓടിച്ചാല്‍ വാഹനത്തിന്റെ ഉടമയില്‍നിന്ന് 180ാം വകുപ്പനുസരിച്ച് ആയിരം രൂപയും, ഓടിച്ചയാളില്‍നിന്ന് 181ാം വകുപ്പുപ്രകാരം അഞ്ഞൂറ് രൂപയുമടക്കം മൊത്തം 1500 രൂപ ഈടാക്കണം. അമിത വേഗത്തിന് 300 രൂപ, ആശ്രദ്ധമായോ സാഹസികമായോ പ്രാകൃത രീതിയിലുള്ള വാഹനമോടിച്ചാല്‍ 1000 രൂപയും, മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ, ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 100 രൂപ, സീറ്റ് ബല്‍റ്റ് ഇടാതിരുന്നാല്‍ 100 രൂപ, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നാല്‍ 1000 രൂപ, ആവശ്യമായ രേഖകളില്ലാതിരുന്നാല്‍ 100 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപ, ഒന്നില്‍ കൂടുതല്‍ ആള്‍ക്കാതെ ഇരുചക്രവാഹനത്തില്‍ കയറ്റി ഓടിച്ചാല്‍ 100 രൂപ 1000 രൂപ , രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനമോടിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെയും ഉച്ചസ്വരത്തിലുള്ളതോ തുളച്ചു കയറുന്ന ഹോണ്‍ ഉപയോഗിക്കുകയോ ചെയ്താല്‍ 1000 രൂപ വരെയും പിഴ അടയ്‌ക്കേണ്ടതായി വരും.
ഉത്തരവ് ജൂലൈ 21 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ പുറപ്പെടുവിച്ച 18/2015 നമ്പര്‍ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























