പ്രേമം പോയ പോക്കേ… ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് കാമുകിയെ തേടിയെത്തിയ കാമുകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു

പ്രേമം ഹിറ്റായതോടെ പ്രേമം മാതൃകയിലുള്ള പ്രേമങ്ങളും നാട്ടില്‍ ഹിറ്റാവുകയാണ്. പ്രേമം തലയ്ക്ക് പിടിച്ച യുവാവ്, പ്രണയിനി ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ നേരില്‍ കാണാനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തി. ബഹളംവച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പാലായിലെ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീവനക്കാരിയായ മുപ്പത്തിരണ്ടുകാരിയുമായി പ്രണയത്തിലായ ഇരുപത്തഞ്ചുകാരനാണ് കുടുക്കിലായത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ കൊട്ടാരമറ്റത്തെ സ്ഥാപനത്തിലാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്.
ഫോണില്‍ പരിചയപ്പെട്ട തന്നേക്കാള്‍ ആറേഴ് വയസിന് മുതിര്‍ന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഏതാനും നാളുകളായി യുവതിയെ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് തേടിയെത്തിയതായിരുന്നു ഇയാള്‍. ഉച്ചയോടെ സ്ഥാപനത്തില്‍ എത്തിയ യുവാവ് യുവതിയുമായി വാക്കുതര്‍ക്കത്തിലായി. ഇതോടെ യുവതി കയ്യൊഴിഞ്ഞു. തുടര്‍ന്ന് ബഹളംവച്ച യുവാവിനെ സ്ഥാപനത്തിലെ ചിലര്‍ കൈയേറ്റം ചെയ്തതായി പറയുന്നു.
ഇതോടെ മടങ്ങിപോയ യുവാവ് മദ്യലഹരിയില്‍ വൈകിട്ട് സ്ഥാപനത്തില്‍ എത്തി യുവതിയെ കയ്യേറ്റം ചെയ്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപ സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ഓടിച്ചുപിടികൂടി തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ജനം തടിച്ചുകൂടിയതോടെ കൊട്ടാരമറ്റം ഭാഗത്ത് ഗതാഗത തടസവുമുണ്ടായി. സംഭവം അറിഞ്ഞെത്തിയ പാലാ പൊലീസ് മൂവാറ്റുപുഴ ആയവന കൊച്ചുപറമ്പില്‍ ക്ലിമീസി(25)നെതിരെ കേസ് എടുത്തു. അന്വേഷണത്തില്‍തനിക്ക് യുവാവുമായി ബന്ധമൊന്നുമില്ലന്ന് യുവതി അറിയിച്ചു. ഇതോടെ യുവാവിനെതിരെ പെറ്റികേസ് ചുമത്തി പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























