ഈയാണ്ടില്‍ സദ്യ കടുക്കും… കേരളത്തിലേക്കുള്ള അരി വിതരണം ആന്ധ്ര താത്കാലികമായി നിര്‍ത്തി; പച്ചക്കറിയില്‍ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ തമിഴ്‌നാടും

മലയാളികള്‍ പച്ചകറികളെ പ്രണയിക്കുന്ന വേളയാണ് ഓണ നാളുകള്‍. എന്നാല്‍ ഇത്തവണത്തെ ഓണം കടുക്കുക തന്നെ ചെയ്യും. അരി തരാന്‍ ആന്ധ്രയും പച്ചക്കറി തരാന്‍ തമിഴ്‌നാടും മടിക്കുകയാണ്. അങ്ങനെ വന്നാല്‍ മലയാളികളുടെ കഞ്ഞികുടി മുട്ടും, ഒപ്പം കറികളും. ഓണക്കാലത്ത് എല്ലാത്തിനും തീ പിടിച്ച വിലയുമാകും.
ഓണം ആഴ്ചകള്‍ മാത്രം ദൂരത്തില്‍ നില്‍ക്കേയാണ് കേരളത്തെ കഞ്ഞികുടി മുട്ടിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ആന്ധ്രാപ്രദേശിന്റെ നീക്കം. എല്ലാറ്റിനും മറ്റ് സംസ്ഥാനങ്ങളെ നോക്കിയിരിക്കുന്ന കേരളത്തിലേക്കുള്ള അരിവിതരണം ആന്ധ്ര താല്‍ക്കാലികമായി നിര്‍ത്തിയതോടെ പൊതുവിപണിയില്‍ സുരേഖ, ജയ അരിയ്ക്ക് ക്ഷാമം തുടങ്ങി. കണ്‍സ്യൂമര്‍ഫെഡ് കുടിശ്ശികയെ തുടര്‍ന്നാണ് നടപടി.
അരിവില്‍പ്പനയില്‍ 200 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡ് ആന്ധ്രാ കമ്പനികള്‍ക്ക് വരുത്തിയിരിക്കുന്നത്. പലനീക്കങ്ങളും നടത്തിയിട്ടും പണം കിട്ടാതായതോടെ അരി വിതരണം ആന്ധ്രാ കമ്പനികള്‍ നിര്‍ത്തി. എന്നാല്‍ പൊതുവിപണിയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നും അരിയെടുത്ത് കണ്‍സ്യൂമര്‍ഫെഡ് ഇതിനെ നേരിടുകയും ചെയ്തു. ഇതോടെ കേരളത്തിലേക്കുള്ള മുഴുവന്‍ അരി വില്‍പ്പനയും നിര്‍ത്താന്‍ ആന്ധ്രാകമ്പനികള്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഓണക്കാലം അടുത്തു നില്‍ക്കേ ഇത് മലയാളികള്‍ക്ക് വലിയ തിരിച്ചടിയാകും.
അരി വിതരണം നിര്‍ത്താന്‍ മുഴുവന്‍ ജില്ലാതല ഏജന്‍സികള്‍ക്കും ആന്ധ്രയിലെ കമ്പനികള്‍ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. മൊത്തം 350 കോടിയോളമാണ് കണ്‍സ്യൂമെര്‍ഫെഡിന്റെ കുടിശ്ശിക. ഇതില്‍ 150 കോടി ഓണത്തിന് കൊടുത്തു തീര്‍ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തീവണ്ടി മാര്‍ഗ്ഗമുള്ള അരി വിതരണത്തിന് പുറമേ ലോറികള്‍ വഴിയുള്ള വിതരണവും ആന്ധ്ര നിര്‍ത്തി വെച്ചിട്ടുണ്ട്.
അതേ സമയം തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തുന്നതു വിഷം തളിച്ച പച്ചക്കറിയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയാല്‍ പച്ചക്കറി കയറ്റി അയയ്‌ക്കേണ്ടതില്ലെന്ന് അവരും തീരുമാനിച്ചു. കേരളത്തിലേക്കു ലോഡ് കണക്കിനു പച്ചക്കറിയെത്തുന്ന ഓണക്കാലത്തു ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടയുന്നത് ഇരുസംസ്ഥാനവും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ടും വന്നിട്ടുണ്ട്.
മുമ്പു മുല്ലപ്പെരിയാര്‍ വിവാദവേളയില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. പച്ചക്കറി വിവാദത്തിലും സമാനസംഭവങ്ങള്‍ക്കു സാധ്യതയുള്ളതായാണു മുന്നറിയിപ്പ്. കേരളത്തിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പച്ചക്കറിക്കര്‍ഷകര്‍ ധര്‍ണ നടത്തുകയും വ്യാപക പോസ്റ്റര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പച്ചക്കറിപ്രശ്‌നവും തമിഴകത്തെ കര്‍ഷകര്‍ വൈകാരികമായാണു കാണുന്നതെന്നു രൂക്ഷമായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
കേരളം പരിശോധന തുടങ്ങിയപ്പോള്‍, പച്ചക്കറികളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നില്ലെന്നു തമിഴ്‌നാട് ആരോഗ്യവകുപ്പ് പ്രസ്താവനയിറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























