ആറ് പേര്‍ക്ക് ജീവന്‍ നല്‍കി പ്രജീഷ് യാത്രയായി, നാട്ടുക്കാര്‍ക്കും ബന്ധുക്കള്‍ക്കും പ്രജീഷ് ഇനി ഓര്‍മ്മ മാത്രം

അവസാന ശ്വാസം പിന്നിട്ട് മരണത്തിന്റെ ലോകത്തേക്ക് പോകുമ്പോള്‍ പ്രജീഷ് വിചാരിച്ചിരുന്നില്ല തന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് ജീവന്‍ നല്‍കുമെന്ന്. എടയന്നൂരിലെ പ്രജീഷ് എന്ന മുപ്പത്തി രണ്ടുകാരന്റെ അവയവങ്ങളാണ് ആറ് പേരുടെ ജീവന്‍ രക്ഷിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച പ്രജീഷിന്റെ ഹൃദയം, കണ്ണ്, വൃക്ക, കരള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങളാണ് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.
എടയന്നൂരിലെ റിട്ട. അധ്യാപകന്‍ പി.കെ. പദ്മനാഭന്റെ മകനും എറണാകുളം ജിയോജിത്തിലെ ജീവനക്കാരനുമായ പ്രജീഷിനെ ചൊവ്വാഴ്ച തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളം അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പ്രജീഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഹൃദയം, കരള്‍, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃതാ ആശുപത്രിയിലെ 3 രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും കണ്ണ് നേത്ര ബാങ്കിനുമാണ് നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൂടാളിയിലെ വീട്ടിലെത്തിച്ച പ്രജീഷിന്റെ മൃതദേഹം കാണാന്‍ നിരവധി പേരാണ് എത്തിയത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഡെപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥും, തലശ്ശേരി താലൂക്ക് തഹസില്‍ദാര്‍ ബി. രാധാകൃഷ്ണനും അന്തിമോപചാരം അര്‍പ്പിചച്ചു. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























