മുഖ്യമന്ത്രിയില്‍ ആഭ്യന്തരമന്ത്രിക്ക് വിശ്വാസമില്ലെന്ന് തെളിഞ്ഞതായി കോടിയേരി

മുഖ്യമന്ത്രിയില്‍ ആഭ്യന്തരമന്ത്രിക്ക് വിശ്വാസമില്ലെന്ന് തെളിഞ്ഞതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചീഫ് എഞ്ചിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത് ഇതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
തങ്ങളുടെ വകുപ്പുകളില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനധികൃതമായി കൈകടത്തുന്നുവെന്ന് ആരോപിച്ച് പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് പ്രതിനിധിയുമായ വി.കെ ഇബ്രാഹിംകുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് പ്രതിനിധിയുമായ പി.ജെ ജോസഫും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പിലെയും ചീഫ് എഞ്ചിനിയര്‍മാരെ ആഭ്യന്തര സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരെ ഫയല്‍ കാണിക്കാതെയായിരുന്നു നടപടി.
പിജെ ജോസഫിനെയും ഇബ്രാഹിം കുഞ്ഞിനെയും ചെന്നിത്തലയ്ക്ക് വിശ്വാസമില്ല. അതുകൊണ്ടാണ് നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല. വേണമെങ്കില്‍ ചെന്നിത്തലയ്ക്ക് സൂപ്പര്‍ മുഖ്യമന്ത്രിയാകാം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നുപറഞ്ഞ് ആര്‍.എസ്.പിയെ യു.ഡി.എഫ് വഞ്ചിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























