മേമന്‍ കുടുംബത്തെ കുടുക്കിയത് ഒരു ലൈംഗിക തൊഴിലാളി

യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ മുംബൈ സ്‌ഫോടനത്തിലെ പല ഉള്ളറ കഥകളും വെളിച്ചത്താവുകയാണ്. 1993ലെ മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ മേമന്‍ കുടുംബത്തിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത് മുംബൈയിലെ ഒരു ലൈംഗിക തൊഴിലാളിയാണ്. 93 മാര്‍ച്ച് പന്ത്രണ്ടിന് നടന്ന സ്‌ഫോടനത്തിന് ശേഷം അന്വേഷണം തുടങ്ങിയ പോലീസിന് വേര്‍ളിയില്‍ നിന്ന് ലഭിച്ച ഒരു മാരുതി കാറാണ് മേമന്‍ കുടുംബത്തിലേക്ക് വഴികാട്ടിയത്.
സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത ടൈഗര്‍ മേമന് മുംബൈയിലെ ഒരു ലൈംഗിക തൊഴിലാളിയുമായി അടുപ്പമുണ്ടായിരുന്നു. റോമ സിങ് എന്നായിരുന്നു ഈ യുവതിയുടെ പേര്. ഇവള്‍ക്കായി ഭാര്യയെ ഉപേക്ഷിക്കാന്‍ പോലും ടൈഗര്‍ തയ്യാറായിരുന്നു. മനസാക്ഷി സുക്ഷിപ്പുകാരി ആയിരുന്നതിനാല്‍ ടൈഗര്‍ മേമന്റെ ബിസിനസ് ബന്ധങ്ങളും കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങളും റോമയ്ക്ക് അറിയാമായിരുന്നു. ഇന്ത്യയ്ക്ക് പുറത്താണെങ്കിലും ദിവസവും ഒരു തവണയെങ്കിലും ടൈഗര്‍ റോമയെ വിളിക്കുമായിരുന്നു.
ഇതിനിടെ മുംബൈ കലാപത്തിന് മറുപടിയെന്നോണം നഗരത്തെ വിറപ്പിച്ച സ്‌ഫോടന പരമ്പര നടക്കുന്നു. ഇതിന് പിന്നാലെ ടൈഗറും സംഘവും ഇന്ത്യ വിട്ടു. തുടര്‍ന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച മാരുതി 800 കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് റോമയുടെ പേരിലായിരുന്നു. റോമയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പോലീസിനെ ടൈഗര്‍ മേമനിലേക്ക് എത്തിച്ചു.
മേമന്‍ കുടുംബം ദുബായിലേക്ക് രക്ഷപെട്ടതിന്റെ വിശദാംശങ്ങളും ടൈഗര്‍ മേമന്റെ അനുയായികളായ മുഹമ്മദ് ഷാഫി സരിവാല, മുഹമ്മദ് മുഷ്താഖ് മോസ്സ തരാനി, അന്‍വര്‍ എന്നിവരുടെ വിശദാംശങ്ങളും റോമ പോലീസിന് കൈമാറി. ഇതില്‍ തരാനിക്ക് കേസില്‍ വധശിക്ഷ ലഭിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്തു. എന്നാല്‍ ടൈഗര്‍ അടക്കം മുഖ്യ ആസൂത്രകരെ തൊടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.
കേസന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ റോമയും കുടുംബവും പിന്നീട് ഡല്‍ഹിയിലേക്ക് കുടിയേറുകയായിരുന്നു. 2008ല്‍ ഇവര്‍ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























