വിളിക്കാതിരിക്കല്ലേ... ഇനി ആസിഫലി ഫോണെടുക്കും

ആസിഫലിയോ. അവന്‍ വേണ്ട. ആ ജാഡക്കാരന്‍ ഫോണെടുക്കില്ല. ഇതായിരുന്നു ശരാശരി സിനിമാക്കാരുടെ പരാതി. സിനിമയില്‍ നിന്നാകട്ടെ വീട്ടുകാരോ സുഹൃത്തുക്കളോ ആകട്ടെ ആരു വിളിച്ചാലും ആസിഫ് ഫോണ്‍ എടുക്കാറില്ലായിരുന്നു. ഈ പെരുമാറ്റം മൂലം ആസിഫിനെതിരെ നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിക്കാനിടയായി. സംഭവം ഗൗരവമായതോടെ ആസിഫലി തിരുത്താന്‍ തുടങ്ങി.
ഇനി ഫോണ്‍ എടുക്കാനാണ് ആസിഫലിയുടെ തീരുമാനം. ഫോണ്‍ എടുക്കാതിരുന്നത് തെറ്റായ ശീലമായിരുന്നു. ഇനി ഫോണ്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. നിരവധി സൂപ്പര്‍ ഹിറ്റ് പ്രോജക്റ്റുകളില്‍ തന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കില്ലെന്ന കാരണത്തില്‍ ആ ചിത്രങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ടതായി പിന്നീട് അറിഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല. തെറ്റുകള്‍ തിരുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നിട്ടും തെറ്റുകള്‍ സംഭവിക്കാറുണ്ടെങ്കിലും താന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. നിര്‍മ്മാതാവ് എന്ന നിലയില്‍ കൂടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആസിഫ്. കോഹിന്നൂര്‍ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് നിര്‍മ്മാണ രംഗത്തേക്ക കടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























