ഫേസ് ബുക്ക് ചാറ്റിംഗ്: യുവതിയെ ഉപയോഗിച്ച് യുവ വ്യാപാരിയില്‍ നിന്നും അഞ്ച് ലക്ഷം കവര്‍ന്ന സംഘം പിടിയില്‍

ഇത് തട്ടിപ്പിന്റെ ലോകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതുവഴിയും തട്ടിപ്പു നടത്തിയിരുന്നവര്‍ എല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ കേന്ദ്രീകരിച്ചാണ് കളികള്‍. ഫേസ്ബുക്കില്‍ യുവതികളെ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന സംഘമാണ് വിലസുന്നത്. ഇങ്ങനെ യുവതികളുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒടുവില്‍ കുരുക്കിലായതുകൊച്ചിയിലെ യുവ വ്യാപാരിയാണ്.
ഇടപ്പള്ളി ഉണിച്ചിറയിലെ യുവവ്യാപാരിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീ മുഖാന്തരം തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ സംഘത്തില്‍പെട്ട ആറു പേര്‍ പിടിയിലായി. കാസര്‍കോട് ബംബ്രാണ ബചപ്പ വീട്ടില്‍ നിസാം (33), കണ്ണൂര്‍ മുഴുപ്പിലങ്ങാട് ശ്രുതിലയം വീട്ടില്‍ ഷിജില്‍ (24), താഴേ ചൊവ്വ കല്ലേന്‍ വീട്ടില്‍ ദീപേഷ് (27), കൂത്തുപറമ്പ് കാരാട്ടുകുന്ന് വീട്ടില്‍ സുനീര്‍ (28), കണ്ണൂര്‍ മുഴുപ്പിലങ്ങാട് കാര്‍ക്കോടന്‍ വീട്ടില്‍ ഫൈസല്‍ (30), കാസര്‍കോഡ് ബംബ്രാണ കുന്നില്‍ (മൂസ മന്‍സില്‍) വീട്ടില്‍ ആരിഫ് (30) എന്നിവരാണു പൊലീസിന്റെ പിടിയിലായത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീ അത്യാവശ്യമായി മട്ടാഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലാക്കി തിരിച്ചു പോകാനൊരുങ്ങിയ വ്യാപാരിയെ അറസ്റ്റിലായവര്‍ സംഘംചേര്‍ന്നു തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോ തങ്ങളുടെ കൈവശം ഉണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ വ്യാപാരി ഈ വിവരം ആരെയും അറിയിച്ചില്ല.
ഇന്നലെ സംഘത്തലവനായ നിസാമിന്റെ നേതൃത്വത്തില്‍ വീണ്ടും വ്യാപാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഭയംമൂലം വ്യാപാരി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ നിസാം തിരുവനന്തപുരത്തും കോട്ടയത്തും സമാനമായ കേസുകളില്‍ പ്രതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























