പെട്രോള്‍ പമ്പില്‍ ടാങ്ക് നിറക്കും എയര്‍ ഇമ്പാക്ട് പ്രതിഭാസം

നിരവധി പ്രതിഭാസങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒരു ഭൂമിയിലാണ് നാം ജീവിക്കുന്നത് ആ പ്രതിഭാസങ്ങള്‍ നിത്യജീവിതത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുമുണ്ട്. കേരളത്തിലെ മിക്ക പെട്രോള്‍ പമ്പുകളിലും ഈ പ്രതിഭാസം ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ആറ്റിങ്ങലിലെ ഒരു പെട്രോള്‍ പമ്പില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പെട്രോള്‍, ടാങ്കില്‍ അടിച്ചതായി മീറ്ററില്‍ കാണിക്കുന്നു ചോദിക്കുമ്പോള്‍ അത് എയര്‍ ഇമ്പാക്ടില്‍ നിറയുന്നതാണു സാര്‍ എന്ന വിചിത്രമായ മറുപടിയും. സ്വര്‍ണ്ണക്കടയില്‍ ഫാന്‍ ഇട്ടാല്‍ എയര്‍ ഇമ്പാക്ടില്‍ ഗ്രാമിന് തൂക്കം വ്യത്യാസം വരും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പമ്പിലോ. 250 രൂപക്ക് പെട്രോള്‍ അടിച്ചു കഴിഞ്ഞപ്പോള്‍ പരാതിക്കാരന് ചില സംശയം. ഫുള്‍ ടാങ്ക് അടിക്കാന്‍ പറഞ്ഞു. അപ്പോളല്ലേ കണ്ണു തള്ളിയത് 5 ലിറ്റര്‍ കപ്പാസിറ്റി ഉളള ടാങ്കില്‍ അടിച്ചു നിറച്ചത് 6 .22 ലിറ്റര്‍ പെട്രോള്‍..അതായത് 5 ലിറ്റര്‍ പെട്രോളടിച്ചാല്‍ 1.22 ലിറ്റര്‍ ആവിയായി പോകുമത്രേ(ഏകദേശം 87 രൂപ).. എണ്ണക്കമ്പനികളുടെയും സര്‍ക്കാരിന്റെയും പിഴിച്ചിലുകള്‍ക്കുപിന്നാലെയാണ് എയറിന്റെ പേരില്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും ഈ പകല്‍ക്കൊള്ള.
ഈ പമ്പനിനെതിരെ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരന്‍. ഇത്തരത്തില്‍ മുമ്പും ഈ പമ്പിനെതിരെ വ്യാപക പരാതികള്‍ ഉണ്ടായിട്ടുണ്ട്. പെട്രോളിന് പകരം എയറില്‍ ഓടാനുള്ള ടെക്‌നോളജി നമ്മുടെ വണ്ടികളുടെ എന്‍ജിനുകള്‍ക്ക് അറിയാത്തതുകൊണ്ട് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും, വഴിയില്‍ കിടക്കണ്ടെങ്കില്‍. ആര്‍ക്കാ ഇതിനൊക്കെ സമയം.., കൂടാതെ പല പമ്പുകളിലും പെട്രോള്‍ നിരക്ക് കുറച്ചതിനുശേഷം മെസേജ് ലഭിച്ചില്ല എന്ന കാരണത്തില്‍ വില കുറക്കാറില്ലെന്നും പരാതികളുണ്ട്, എന്നാല്‍ ഇവര്‍ക്ക് നിരക്ക് കൂട്ടാനായി യാതൊരു മെസേജുകളും ആവശ്യമില്ലാതാനും.
കൂടാതെ പല പമ്പുകളിലും മണ്ണെണ്ണ കലര്‍ത്തിയ പെട്രോളുകളും വ്യാപകമാണെന്നും പരാതികളുണ്ട്. ആളുകളുടെ സമയക്കുറവും ശ്രദ്ധക്കുറവും കൂടാതെ പരാതിപ്പെടാനുള്ള വൈമനസ്യവുമാണ് ഇത്തരക്കാര്‍ക്ക് സഹായകരമാകുന്നത്. ശുദ്ധവും ക്രിത്യമായ അളവിലുള്ള ഇന്ധനം ഓരോ പൗരന്റയും അവകാശമാണ്. ഉണരൂ പ്രതികരിക്കൂ ആപ്പില്‍ നോക്കി നോക്കി ആപ്പിലാകരുതേ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























