വോട്ട് കിട്ടാത്ത പിള്ളയെന്തിനാ?പിള്ളയ്‌ക്കെതിരെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും; വാളകം അധ്യാപകനേയും ഭാര്യയേയും പിള്ള ദ്രോഹിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഒരിടവേളയ്ക്ക് ശേഷം ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പിള്ളയ്‌ക്കെതിരെ കത്തയച്ചിരിക്കുകയാണ് വിഎസ്. വാളകം അധ്യാപകന്‍ കൃഷണകുമാറിനെയും ഭാര്യ ഗീതയേയും ബാലകൃഷ്ണപിള്ള ദ്രോഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.
യുഡിഎഫില്‍ നിന്നും പുറത്തുപോയ പിള്ള എല്‍ഡിഎഫുമായി അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വി.എസിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.
വ്യജ പരാതിയുമായി ബാലകൃഷ്ണപിള്ള അധ്യാപക കുടുംബത്തെ ദ്രോഹിക്കുകയാണ്. മുന്‍മന്ത്രി എന്ന നിലയിലാണ് പിള്ള ഈ കുടുംബത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്നും വി.എസ് കത്തില്‍ വ്യക്തമാക്കുന്നു. അധ്യാപികയായ ഗീതയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് മാനേജരായ പിള്ള നടപ്പാക്കുന്നില്ല. കൊലപാതക ശ്രമത്തില്‍ നിന്നും കൃഷ്ണകുമാര്‍ കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
വാളകം കേസിലെ അധ്യാപകന് പരുക്കേറ്റ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വി.എസ് നേരത്തെയും ശക്തമായി രംഗത്തെത്തിയിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























