വെളളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

സഹോദരങ്ങളായ രണ്ടു കുട്ടികള്‍ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. പുഷ്പക്കണ്ടം അണക്കരമെട്ട് അറയ്ക്കല്‍ വിനോദിന്റെ മക്കളായ അഭിമന്യു(14), അനന്യ(ഏഴ്) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. വീടിനു സമീപത്ത് ചെക്കുഡാമിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടിലാണു കുട്ടികള്‍ മുങ്ങിമരിച്ചത്.
തറവാട്ടു വീട്ടില്‍ നടന്ന കുടുംബയോഗത്തിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയ വിനോദും ഭാര്യ ഷൈലജയും കുട്ടികളെ വീട്ടിലിരുത്തി സാധനങ്ങള്‍ വാങ്ങാന്‍ തൂക്കുപാലത്തു പോയിരുന്നു. ഈസമയം, അഭിമന്യുവും അനന്യയും കുളിക്കാനായി വെള്ളക്കെട്ടിലേക്കു പോയി. ഇരുവര്‍ തിരികെ എത്താത്തതിനെത്തുടര്‍ന്നു സഹോദരി അജന്യ സമീപവാസികളെ വിവരമറിയിച്ചു. അയല്‍വാസികള്‍ നടത്തിയ തെരച്ചില്‍ ഇരുവരെയും വെള്ളക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു.
അനന്യ സംഭവസ്ഥലത്തുവച്ചും അഭിമന്യു ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണു മരിച്ചത്. അഭിമന്യു കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും അനന്യ പുഷ്പക്കണ്ടം ഗവ.എല്‍.പി സ്‌കൂളിലെ ര്ണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മൃതദേഹങ്ങള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























