തൂങ്ങിമരിച്ച യുവതിയുടെ സംസ്‌കാര ചടങ്ങിനിടെ അഞ്ചുവയസുകാരി മകള്‍ പറഞ്ഞു, അച്ഛന്‍ അമ്മയെ തല്ലിക്കൊന്നതാ…

ഹരിപ്പാട് താമല്ലാക്കല്‍ രാജിഭവനത്തില്‍ രാജന്റെ മകള്‍ രാജലക്ഷ്മി (രാജി32)യുടെ സംസ്‌കാരച്ചടങ്ങിനിടെ അഞ്ചുവയസുകാരി മകളുടെ വെളിപ്പെടുത്തല്‍ ഒരു കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നു. അഞ്ചുദിവസംമുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ട യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നതാണെന്ന് മകളുടെ വെളിപ്പെടുത്തല്‍. സംസ്‌കാരച്ചടങ്ങിനിടെ കുട്ടി പറഞ്ഞ വിവരം കേട്ട് കൂടിനിന്നവരെയെല്ലാം ഞെട്ടി. സംസ്‌കാരച്ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരും ഇതുകേട്ട് ബഹളം വച്ചതിനെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പിന്നീടാണ് സംസ്‌കാരം നടന്നത്.
മുതുകുളം ചക്കിലികടവിലുള്ള രാജന്റെ സഹോദരി രത്‌നമ്മയുടെ മകന്‍ സുരേഷാണ് രാജിയുടെ ഭര്‍ത്താവ്. പെയിന്റിങ് തൊഴിലാളിയായ സുരേഷ് മദ്യപിച്ചെത്തി രാജലക്ഷ്മിയെ മര്‍ദ്ദിക്കുക പതിവായിരുന്നു. ചൊവ്വാഴ്ചയും പതിവുപോലെ ഭാര്യയെ ക്രൂരമര്‍ദനത്തിനിരയാക്കി. പിന്നീട് രാജലക്ഷ്മിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സൈന്യത്തില്‍ ജോലിയുള്ള ഏകസഹോദരന്‍ രാജീവ് എത്തിയശേഷം ശനിയാഴ്ച ഉച്ചയോടെയാണ് സംസ്‌കാരത്തിനെടുത്തത്. ചടങ്ങുകള്‍ നടക്കുന്നതിനിടെ അമ്മയെ തല്ലിക്കൊന്നതാണെന്ന് മകള്‍ മീനാക്ഷി വിളിച്ചുപറഞ്ഞു. ഇതോടെയാണ് രംഗം വഷളായത്. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു. സുരേഷ് ഈ സമയത്ത് പുറത്തിറങ്ങാതെ വീടിനുള്ളില്‍ ഇരിക്കുകയായിരുന്നു.
നാട്ടുകാര്‍ സുരേഷിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. ഇതോടെ നാട്ടുകാര്‍ ജനാലുകളും വാതിലും ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു. അതിനിടെ രാജിയുടെ മരണത്തെപ്പറ്റി സംശയമുയര്‍ന്നിട്ടും മരുമകനൊപ്പംകൂടി പിതാവ് രാജന്‍ നിരന്തര മദ്യപാനം നടത്തുകയായിരുന്നുവെന്നും പ്രചരണം സജീവമായി. ഇതോടെ രാജനെതിരെയും ആളുകള്‍ തിരിച്ചു. തുടര്‍ന്നാണ് പോലീസ് എത്തി സുരേഷിനെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























