കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷണം പോയി

കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ ഉപദേവന്‍ നവനീത കൃഷ്ണന്റെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. 400 വര്‍ഷത്തിലേറെ പഴക്കവും ഒരടിയിലേറെ ഉയരവുമുള്ള വിഗ്രഹത്തിന് കോടികള്‍ വിലമതിക്കും. ബാലാലയത്തില്‍ നിന്നാണ് വിഗ്രഹം മോഷ്ടിച്ചത്.
ഇന്നലെ രാവിലെ 5.45ന് നട തുറന്നിരിക്കുമ്പോഴാണ് വിഗ്രഹം നഷ്ടപ്പെട്ടത്. പുനരുദ്ധാരണം നടക്കുന്നതിനാല്‍ വിഗ്രഹങ്ങള്‍ ഒരേ ബാലാലയത്തില്‍ സൂക്ഷിച്ചാണ് പൂജിച്ചിരുന്നത്. ബാലാലയം തുറന്ന് തലേദിവസത്തെ മാല്യങ്ങള്‍ മാറ്റിയ ശേഷം ശാന്തിക്കാരന്‍ പ്രധാന ശ്രീകോവിലിലേക്ക് പോയപ്പോഴായിരുന്നു മോഷണം.
മതിലിനോട് ചേര്‍ന്ന് ക്ഷേത്രവളപ്പില്‍ ഇടത്തേ അറ്റത്ത് നിര്‍മിച്ച ബാലാലയത്തില്‍ ലക്ഷ്മീദേവി, മഹാവിഷ്ണു, ഭൂമീദേവി എന്നീ വിഗ്രഹങ്ങള്‍ക്കൊപ്പം മുന്നിലായാണ് കൃഷ്ണവിഗ്രഹം വച്ചിരുന്നത്. അഷ്ടബന്ധം ഉറപ്പിക്കാതിരുന്നതിനാല്‍ മോഷ്ടാവിന് വിഗ്രഹം ഇളക്കിയെടുക്കാന്‍ എളുപ്പമായി. ക്ഷേത്രത്തില്‍ നിരീക്ഷണ കാമറകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതിനിടെ ബാലാലയത്തിനടുത്തുള്ള ക്ഷേത്രക്കിണറ്റിലെ വെള്ളത്തില്‍ എണ്ണമയം കാണപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു. രണ്ടുദിവസം മുമ്പ് ക്ഷേത്രത്തിനടുത്ത് ഉന്തുവണ്ടിയില്‍ പഴക്കച്ചവടത്തിനെത്തിയ യുവാവ് പലതവണ വെള്ളം എടുക്കാന്‍ ക്ഷേത്രത്തില്‍ വന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ ഇയാള്‍ അപ്രത്യക്ഷനായതും സംശയത്തിനിടയായി. അതേസമയം, വിഗ്രഹമോഷണത്തിനു പിന്നില്‍ യൂണിയനുകള്‍ തമ്മിലുള്ള കിടമത്സരമാണെന്ന് ഒരു വിഭാഗം സംശയം ഉന്നയിച്ചു. ക്ഷേത്രത്തിന്റെ സമഗ്ര പുനരുദ്ധാരണത്തെക്കുറിച്ച് ആലോചിക്കാന്‍ ഇന്നലെ രാവിലെ 10ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. യോഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വിഗ്രഹം മോഷ്ടിക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























