അമ്മയും മൂന്നു പെണ്‍മക്കളും വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ചനിലയില്‍

അമ്മയും മൂന്നു പെണ്‍മക്കളും വീട്ടിനുള്ളില്‍ തീ പ്പൊള്ളലേറ്റു മരിച്ച നിലയില്‍. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് തുടിയങ്ങല്‍ ഷിഹാബിന്റെ ഭാര്യ നസീല (30) മക്കളായ ഹെന്ന ഫാത്തിമ (12), ഇരട്ടക്കുട്ടികളായ തെഷ്‌വ (നാല്), നെഷ്‌വ (നാല്) എന്നിവരെയാണു വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണു സംഭവം പുറത്തറിയുന്നത്. മക്കള്‍ക്ക് അസുഖമാണെ ന്നും ഉടന്‍ എത്തണമെന്നും ആവശ്യപ്പെട്ട് എലത്തൂരിലെ ഭര്‍തൃവീട്ടിലേക്കു നസീല രാത്രി പതിനൊന്നരയോടെ ഫോണ്‍ വിളിച്ചിരുന്നു. അവിടെനിന്നും വള്ളിയോ ത്തു തന്നെയുള്ള ബന്ധുവീട്ടിലേക്കു വിവരമറിച്ചതിനെത്തുടര്‍ന്ന് അവിടെയുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഓടിട്ട വീടിനു മുകളില്‍നിന്നു പുക ഉയരുന്നതു കാണുന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുണര്‍ത്തി നട ത്തിയ പരിശോധനയിലാണ് നാലു പേരുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ക്കു മുന്‍വാതില്‍ തുറക്കാനാകാതെ വന്നതോടെ അടുക്കള വാതില്‍ തകര്‍ത്താണ് തീ അണച്ചത്. നാലു ജഡങ്ങളും കിടപ്പുമുറിയിലായിരുന്നു. കിടപ്പുമുറിയിലെ കട്ടിലടക്കമുള്ള സാധനസാമഗ്രികള്‍ പൂര്‍ണമായും വീടിന്റെ മേല്‍ക്കൂര ഭാഗികമായും കത്തി നശിച്ചു. നരിക്കുനിയില്‍നിന്നു ഫയര്‍ഫോഴ്‌സും ബാലുശേരി പോലീസും സ്ഥലത്തെത്തിയാണു മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയത്.
ഖത്തറിലായിരുന്ന ഷിഹാബ് നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യത്തിനായി കഴിഞ്ഞ 27ന്ശ്രീലങ്കയിലേക്കു പോയി. മൂന്നുവര്‍ഷംമുമ്പാണ് അമ്മാവനില്‍നിന്നു വീടും സ്ഥലവും വാങ്ങി കുടുംബം ഇവിടെ താമസമാക്കിയത്. മരിച്ച ന സീലയ്ക്ക് അയല്‍വാസികളുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. വള്ളിയോത്ത് ആനപ്പാറ യുപി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് ഹെന്ന. തെഷ്‌വയും നെഷ്‌വയും വള്ളിയോത്ത് ആംഗന്‍വാടിയിലാണ്. ഉള്ളിയേരി മുണേ്ടാത്ത് പരേതനായ മമ്മദിന്റെ യും കുഞ്ഞായിഷയുടെയും മകളാണ് നസീല. സഹോദരങ്ങള്‍: സുബൈദ, നബീസ, ഷരീഫ,നജ്മ, സുഹറ, ലൈല, ഷാജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























