വിഷമില്ലാത്ത ഓണത്തിന് അല്‍പം വിഷമമാകും; അരിക്ക് പിന്നാലെ പച്ചക്കറിയും തടയുന്നു; കേരളത്തിലേക്കുള്ള പച്ചക്കറി തടയാന്‍ തമിഴ്‌നാടിലെ കര്‍ഷകസംഘം

അരിക്കുപിന്നാലെ പച്ചക്കറിയും കേരളത്തിലെത്താന്‍ സാധ്യത കുറവ്. ഓണം അടുത്തതോടെ മലയാളികള്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. കിട്ടാക്കടത്തില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള അരി വിതരണം നിര്‍ത്തിവെച്ച ആന്ധ്രയിലെ അരിക്കച്ചവടക്കാരുടെ നടപടിയ്ക്ക് പിന്നാലെ കേരളത്തിലേക്ക് എത്തുന്ന പച്ചക്കറി തടയാന്‍ തമിഴ്‌നാടിലെ കര്‍ഷകസംഘവും നീക്കം നടത്തുന്നു.
വിഷംതളിച്ച പച്ചക്കറികള്‍ക്കെതിരേ കേരളം ശക്തമായ നിലപാട് എടുത്തതാണ് തമിഴ്‌നാട് കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. ആഗസ്ത് നാലു മുതല്‍ കേരളത്തിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും. അതിര്‍ത്തിയില്‍ പച്ചക്കറി വാഹനങ്ങള്‍ തടയാന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ ഈ നീക്കം നടത്തുന്നത്. പച്ചക്കറിക്ക് ഏറ്റവും വില്‍പ്പനയേറുന്ന ഓണക്കാലത്ത് പച്ചക്കറി തടഞ്ഞ് കേരളത്തെ മുട്ടുകുത്തിക്കാനും നിയന്ത്രണം പിന്‍വലിക്കാന്‍ കേരളത്തെ നിര്‍ബന്ധിതരാക്കാമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.
ചെക്ക്‌പോസ്റ്റുകളിലെ വില്‍പ്പനനികുതി വകുപ്പ് ജീവനക്കാര്‍ക്കാണ് പച്ചക്കറിയുമായി എത്തുന്നവരുടെ ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ അധികാരം. ഫുഡ് സേഫ്റ്റി സ്‌പെഷല്‍ സ്‌ക്വാഡ് എല്ലാ ചെക്ക്‌പോസ്റ്റുകളിലും എത്തി പച്ചക്കറിവണ്ടികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും. സുരക്ഷയ്ക്ക് വേണ്ടിയുള്ള കേരളത്തിന്റെ നീക്കത്തെ കയ്യൂക്ക് കൊണ്ടു നേരിടാന്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ ശ്രമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
നേരത്തേ കണ്‍സ്യൂമര്‍ ഫെഡ് കുടശ്ശികയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള അരിവിതരണം ആന്ധ്ര താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇതോടൊപ്പം പച്ചകറികളുടെ വരവുകൂടി നിലയ്ക്കുമ്പോള്‍ അരിയ്ക്കും പച്ചക്കറിയ്ക്കും തീ പിടിച്ച വിലയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























