163 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്താന്‍ ജയില്‍ മോചിതരാക്കി

163 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്താന്‍ ജയില്‍ മോചിതരാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് പാക് മോചിപ്പിച്ചത്. മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ വച്ച് നടത്തിയ ചര്‍ച്ചകളുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ലന്തി, മലാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞവരെയാണ് പാക് വിട്ടയച്ചത്. കറാച്ചിയിലെ കാന്റ് സ്‌റ്റേഷന്‍ വഴി ലാഹോറില്‍ എത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദേയാഗസ്ഥര്‍ക്ക് ഇവരെ കൈമാറും. മോഡിയും ഷെരീഫും തമ്മില്‍ കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയില്‍ തടവിലാക്കിയിരിക്കുന്ന മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ തീരുമാനമായിരുന്നു. വിവരങ്ങള്‍ അനുസരിച്ച് 355 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക് ജയിലിലും 27 പാക് മത്സ്യതൊഴിലാളികള്‍ ഇന്ത്യന്‍ ജയിലിലും തടവില്‍ കഴിയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























