പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തിക: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിശദീകരണം തേടി

ഏതു പൊലീസുകാര്‍ക്കും പോലീസ് വാഹനം ഓടിക്കാമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ 2010-ലെ സര്‍ക്കുലര്‍ പിന്‍വലിച്ചുകൂടേയെന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പുറത്തുള്ള സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ വിശദീകരണം തേടിയത്.
ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പു സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പിഎസ്‌സി എന്നിവര്‍ മൂന്നു മാസത്തിനകം മറുപടി നല്‍കണമെന്നും ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ ചെയര്‍മാനായുള്ള സമിതി നിര്‍ദേശിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയുടെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പരാതി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിശദീകരണം ആവശ്യപ്പെട്ടത്.
പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ കാറ്റഗറിയില്‍ നിലവില്‍ 2118 ഉദ്യോഗസ്ഥര്‍ മാത്രമാണ് വാഹനം ഓടിക്കുന്നത്. പൊലീസ് വകുപ്പില്‍ നിലവില്‍ 3947 വാഹനങ്ങളാണ് ഉപയോഗത്തിലുള്ളത്. എട്ടു മണിക്കൂറെന്ന ജോലി സമയം കൂടി കണക്കാക്കുമ്പോള്‍ 3947 വാഹനങ്ങള്‍ക്കു മാത്രം പതിനായിരത്തിനടുത്തു ഡ്രൈവര്‍മാര്‍ വേണം. ഒരു വാഹനത്തിന് ഒരു ഡ്രൈവര്‍ എന്നു കണക്കാക്കിയാല്‍ പോലും 1829 ഡ്രൈവര്‍മാരുടെ കുറവുണ്ട്.
കേരള പിഎസ്‌സി ആദ്യമായി പുറത്തിറക്കിയ പിസി ഡ്രൈവര്‍ റാങ്ക് ലിസ്റ്റിന്റെ മെയിന്‍ ലിസ്റ്റില്‍ 1008 ഉദ്യോഗാര്‍ഥികള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇവരെ നിയമിക്കണമെങ്കില്‍ 2010-ല്‍ സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























